| Tuesday, 1st February 2022, 6:04 pm

'ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല'; വിവാദങ്ങളെ കൈകാര്യം ചെയ്യാന്‍ അറിയാമെന്ന് പ്രിയാമണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്‍ സംവിധാനം ചെയ്ത ‘സത്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ താരമാണ് പ്രിയാമണി. പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം നിരവധി സിനിമകള്‍ ചെയ്ത സൗത്ത് ഇന്ത്യന്‍ താരമായ പ്രിയാമണി ‘ചെന്നൈ എക്‌സ്‌പ്രെസ്സി’ലൂടെ ബോളിവുഡിലേക്കും എത്തിയിരുന്നു.

ഇന്ത്യയാകെ ചര്‍ച്ചയായ ‘ഫാമിലിമാന്‍’ സീരിസിലും ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. എന്നാല്‍ ഈ വീട്ടമ്മയുമായി തനിക്ക് ഒരു സാദ്യശ്യവുമില്ലെന്നും പാചകം അറിയാത്ത വ്യക്തിയാണ് താനെന്നും പറയുകയാണ് പ്രിയാമണി. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.

‘അനുപമയെ പോലെയല്ല ഞാന്‍. എനിക്ക് പാചകം അറിയില്ല. എന്‍ ഭര്‍ത്താവ് പാചകം ചെയ്യുകയും ഞാന്‍ കഴിക്കുകയും ചെയ്യും. എന്റെ ജീവിതത്തോട് ചേര്‍ന്നിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ ഞാനായിരിക്കാന്‍ ആഗ്രഹിക്കുന്നു. വീടിനോട് ചേര്‍ന്നിരിക്കാനാണ് ഇഷ്ടം. ആവശ്യമുള്ളപ്പോള്‍ മാത്രമാണ് പുറത്ത് പോവുന്നത്. അനുപമയെപ്പോലെയാകാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,’ പ്രിയാമണി പറഞ്ഞു.

വ്യക്തി ജീവിതത്തിലെ വിവാദങ്ങളോടും ഗോസിപ്പുകളോടും എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് പ്രിയാമണിയുടെ ഉത്തരം ഇങ്ങനെ.

‘അതിനെ കൈകാര്യം ചെയ്യാന്‍ ഞാന്‍ പഠിച്ചു. വിവാദങ്ങളോട് പ്രതികരിച്ചാല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. ഒരു വശത്തൂടെ കേട്ട് മറ്റേ വശത്തൂടെ ഇറക്കി വിടുക. ഇന്നല്ലെങ്കില്‍ നാളെ അത് കെട്ടടങ്ങും.

എല്ലാത്തിനുമൊടുവില്‍ സത്യം പുറത്ത് വരും. എനിക്കെന്റെ കുടുംബത്തേയും ഭര്‍ത്താവിനെയും മാത്രം ബോധിപ്പിച്ചാല്‍ മതി. ലോകത്തെ മുഴുവന്‍ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാദങ്ങള്‍ അനാവശ്യമാണെന്ന് തോന്നിയാല്‍ ഞാന്‍ പിന്നെ മൈന്‍ഡ് ചെയ്യാറില്ല. പ്രിയാമണി കൂട്ടിച്ചേര്‍ത്തു.


Content Highlight: priyamani-controversies-rumours-about-her-personal-life-im-not-answerable-world

Latest Stories

We use cookies to give you the best possible experience. Learn more