| Sunday, 14th June 2026, 11:14 am

മലയാളത്തില്‍ ഗംഭീര പെര്‍ഫോമന്‍സുണ്ടെങ്കിലും മേക്കിങ് പലപ്പോഴും വീക്കാകും, ബോളിവുഡില്‍ അതില്ലാത്തതുകൊണ്ട് ഞാനത് എന്‍ജോയ് ചെയ്യാറുണ്ട്: പ്രിയദര്‍ശന്‍

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമ കണ്ട മികച്ച സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. പൂച്ചക്കൊരു മൂക്കുത്തിയിലൂടെ കരിയറാരംഭിച്ച പ്രിയദര്‍ശന്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 99 സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ഹിന്ദിയില്‍ ഏറ്റവുമധികം സിനിമകളൊരുക്കിയ സംവിധായകരില്‍ രണ്ടാം സ്ഥാനമാണ് അദ്ദേഹത്തിന്. ഇന്നും പല സിനിമാപ്രേമികള്‍ക്കും പ്രചോദനമാണ് പ്രിയദര്‍ശന്‍.

മലയാളത്തിലെ പല ഹിറ്റുകളും ബോളിവുഡില്‍ റീമേക്ക് ചെയ്തുകൊണ്ടാണ് പ്രിയദര്‍ശന്‍ ശ്രദ്ധ നേടിയത്. അക്ഷയ് കുമാറിന്റെ കരിയറില്‍ പല സൂപ്പര്‍ഹിറ്റുകളും സമ്മാനിച്ച പ്രിയദര്‍ശന്‍ സുനില്‍ ഷെട്ടി, അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍ തുടങ്ങി പല വമ്പന്‍ താരങ്ങളെ നായകനാക്കി സിനിമകളൊരുക്കിയിട്ടുണ്ട്. റിലീസിനൊരുങ്ങുന്ന ഹിന്ദി ചിത്രം ഹയ്‌വാനും ഇത്തരത്തില്‍ റീമേക്കാണ്.

പ്രിയദര്‍ശന്‍ Photo: Screen grab/ Cue Studio

മോഹന്‍ലാലിനെ നായകനാക്കി 2016ല്‍ പുറത്തിറക്കിയ ഒപ്പത്തിന്റെ റീമേക്കാണ് ഹയ്‌വാന്‍. മലയാളത്തില്‍ ഹിറ്റായ സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യുമ്പോഴുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ വളരെ കുറഞ്ഞ ചെലവില്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടാണ് താന്‍ പല സിനിമകളും ഒരുക്കിയതെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോള്‍ ബോയിങ് ബോയിങ് എന്ന പടം മലയാളത്തില്‍ 25 ദിവസം കൊണ്ടാണ് കംപ്ലീറ്റാക്കിയത്. ആ സിനിമ ഗരം മസാല എന്ന പേരില്‍ ബോളിവുഡിലേക്ക് എത്തിയപ്പോള്‍ അതിന്റെ സ്‌കെയില്‍ വലുതായി. ഇവിടെ ഞാന്‍ ആഗ്രഹിച്ചതുപോലെ ഷൂട്ട് ചെയ്യാനുള്ള സാഹചര്യം അന്ന് ഉണ്ടായിരുന്നില്ല. ബോളിവുഡില്‍ അതിന് സാധിച്ചു.

അതുപോലെ മണിച്ചിത്രത്താഴിലേക്ക് നോക്കിയാല്‍ മോഹന്‍ലാലിന്റെയും ശോഭനയുടെയും അതിഗംഭീര പെര്‍ഫോമന്‍സാണ് ആ സിനിമയുടെ ഹൈലൈറ്റ്. പക്ഷേ ആ സിനിമ ബോളിവുഡില്‍ എത്തിയപ്പോള്‍ പെര്‍ഫോമന്‍സിനെക്കാള്‍ മേക്കിങ്ങില്‍ കൂടുതല്‍ ഗ്രാന്‍ഡായി മാറി. അത്തരം പ്രോസസ്സ് ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യാറുണ്ട്.

ഇവിടെ പെര്‍ഫോമന്‍സെല്ലാം അടിപൊളിയാണെങ്കിലും മേക്കിങ് സൈഡ് വീക്കാകാറുണ്ട്. ഞാന്‍ ഉദ്ദേശിച്ച രീതിയില്‍, ആഗ്രഹിക്കുന്ന തരത്തില്‍ സിനിമ ചെയ്യാനുള്ള പ്രൊഡക്ഷന്‍ സൗകര്യങ്ങളെല്ലാം ബോളിവുഡില്‍ കിട്ടും. പെര്‍ഫോം ചെയ്യുന്ന ആര്‍ട്ടിസ്റ്റുകള്‍ നമ്മുടേതിന്റെ അത്ര അവിടെയില്ല. അത് മാറ്റിനിര്‍ത്തിയാല്‍ ബോളിവുഡ് നല്ലതാണ്,’ പ്രിയദര്‍ശന്‍ പറയുന്നു.

മലയാളത്തില്‍ നിന്ന് വ്യത്യസ്തമായാണ് പ്രിയദര്‍ശന്‍ ഒപ്പത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. സെയ്ഫ് അലി ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മോഹന്‍ലാലും ഈ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഈ വര്‍ഷം തന്നെ ഹയ്‌വാന്‍ തിയേറ്ററുകളിലെത്തും.

Content Highlight: Priyadarshan about the difference between Mollywood and Bollywood

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more