നിലവിലെ കാലഘട്ടത്തില്‍ സിനിമാ പ്രവര്‍ത്തകരും സെലിബ്രറ്റികളും നേരിടുന്ന പ്രധാനവെല്ലുവിളികളിലൊന്നാണ് പാപ്പരാസികള്‍ എന്ന് വിളിക്കപ്പെടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം. മലയാളത്തിലെ അതുല്യ കലാകാരന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ മകനും നടനുമായ ചന്തു സലിം കുമാറിന് ഇത്തരക്കാരോട് കയര്‍ത്ത് സംസാരിക്കേണ്ടി വന്നത് വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ചടങ്ങുകളില്‍ സമാധാനപരമായി പങ്കെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍, ദൃശ്യങ്ങള്‍ പകര്‍ത്താനുള്ളവരുടെ ഉന്തും തള്ളുമായതോടെ ചന്തു ഓണ്‍ലൈന്‍ മാധ്യമങ്ങളെന്ന പേരില്‍ മൊബൈല്‍ ക്യാമറയുമായി എത്തിയവരോട് പൊട്ടിത്തെറിക്കുകയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ സ്വകാര്യതയിലേക്ക് ഇടിച്ചു കയറുന്ന ഇത്തരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു സമൂഹത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നത്.
ചന്തു സലിം കുമാര്‍ ചടങ്ങിനിടെ. Photo: X.com
ഈ ചര്‍ച്ചകളുടെയെല്ലാം സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്വകാര്യത ലംഘനത്തെ കുറിച്ച് മലയാളത്തിലെ യുവനടിമാരായ പ്രിയ പി വാര്യരും അനാര്‍ക്കലി മരക്കാരും മുമ്പ് ഒരു ചടങ്ങില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ഇന്നത്തെ കാലത്ത് ശവസംസ്‌കാര ചടങ്ങുകള്‍ പോലെ ഒരു കുടുംബത്തിനോ ഒരു വ്യക്തിക്കോ വളരെ സ്വകാര്യമായി പങ്കെടുക്കേണ്ട ചടങ്ങുകളുടെ അതിരുകള്‍ പോലും ലംഘിക്കപ്പെടുന്നതില്‍ തനിക്ക് വിയോജിപ്പുണ്ടെന്നായിരുന്നു പ്രിയ പി വാര്യര്‍ പറഞ്ഞത്. അതേസമയം സിനിമാ താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒഴിച്ചുകൂടാന്‍ സാധിക്കാത്ത കാര്യമാണെന്നും പ്രശസ്തിക്കൊപ്പം ഇത്തരത്തിലുള്ള പ്രശ്‌നങ്ങളും നമ്മള്‍ പ്രതീക്ഷിക്കണമെന്നും അനാര്‍ക്കലി പറയുന്നു. പ്രശസ്തിയുടെ എല്ലാ പ്രിവിലേജുകളും നിങ്ങള്‍ അനുഭവിക്കുമ്പോള്‍ അതിന്റെ കൂടെ വരുന്ന ഡാമേജുകളും അനുഭവിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണെന്നും ശവസംസ്‌കാരചടങ്ങുകളില്‍ പോലും ഇത് നടക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
Photo: Screen Grab/ Cue Studio/ Youtube.com
സംഭവത്തിന് പിന്നാലെ ഇത്തരം ഓണ്‍ലെന്‍ മീഡിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിനിമാ മേഖലയിലെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. ഒരു മൊബൈല്‍ ഫോണുമായി എവിടെയും കയറി ചെല്ലാമെന്നുള്ള സ്ഥിതി മാറണമെന്നും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നുമായിരുന്നു സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞത്.
Content Highlight: Priya P warrier and Anarkali talks about online media culture in view of chandu salim Kumar issue