കൊച്ചി: മാതൃഭൂമി-കല്യാണ്‍ സില്‍ക്‌സ് ചലച്ചിത്ര അവാര്‍ഡില്‍ ജനപ്രിയനടനുള്ള “കിറ്റെക്‌സ് ജനപ്രിയതാരം” പുരസ്‌കാരം പൃഥ്വിരാജിന്. പോയവര്‍ഷം മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ ചെയ്തതാണ് പൃഥ്വിയെ അവാര്‍ഡിനര്‍ഹനാക്കിയത്.
മാണിക്യകല്ലിലൂടെ തികച്ചും സാധാരണക്കാരനായ ഒരു സ്‌കൂള്‍ അധ്യാപകനായി പൃഥ്വി പ്രേക്ഷകരുടെ ഇഷ്ടം നേടി. ഉറുമി എന്ന ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുകയെന്ന വെല്ലുവിളിയും ഏറ്റെടുത്തു. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ പൃഥ്വി വര്‍ഷാന്ത്യത്തെ ഏറെ മനോഹരമാക്കി.
2011 ല്‍ വ്യക്തിപരമായി ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട നടന്‍ പൃഥ്വിരാജായിരുന്നു. സോഷ്യല്‍സൈറ്റുകളിലൂടെയും മറ്റും പൃഥ്വി നിരന്തരമായി ആക്രമിക്കപ്പെട്ടു. വിവാഹമായിരുന്നു മറ്റൊരു പ്രശ്‌നം. വിവാഹശേഷം പൃഥ്വിവിന് നേരിടേണ്ടിവന്ന സോഷ്യല്‍ അറ്റാക്കുകള്‍ ഏറെ ഭീകരമായിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും തന്നെയൊന്നും ചെയ്യാനാവില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.