| Thursday, 15th March 2018, 10:41 am

പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം 'ലൂസിഫര്‍' ജൂണില്‍ ആരംഭിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം “ലൂസിഫര്‍” ജൂണില്‍ ചിത്രീകരണം ആരംഭിക്കും. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ.

പൃഥ്വിരാജ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുക. ഒരു സയന്‍സ് ഫിക്ഷന്‍ രീതിയിലുള്ള ചിത്രമായിരിക്കും ലൂസിഫര്‍ എന്നാണ് സൂചന. നിലവില്‍ ഒടിയന്റെ ചിത്രീകരണ തിരക്കുകളിലാണ് മോഹന്‍ലാല്‍. അത് കഴിഞ്ഞ് ഭദ്രന്റെ സിനിമയ്‌ക്കൊപ്പമായിരിക്കും ലൂസിഫറും ചെയ്യുക.

ട്രാഫിക്കിലൂടെ മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്‌ന ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനുള്ള ആദരമായിരിക്കും ചിത്രം എന്ന് പറഞ്ഞതോടെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫര്‍ കാത്തിരുന്നത്. എന്നാല്‍ രാജേഷ് പിള്ളയുടെ മരണത്തോടെ ചിത്രം പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ താരമൂല്യത്തെക്കുറിച്ച് ബോധ്യമുണ്ടന്നും എന്നാല്‍ അതിന്റെ പേരില്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മുരളിഗോപി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ആദ്യ ചിത്രമാവും ലൂസിഫര്‍.

Latest Stories

We use cookies to give you the best possible experience. Learn more