മുംബൈ: മലയാളി താരം പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ഔറംഗസേബ് ഇന്നെത്തും. ഇഷ്‌ക്‌സാദേയിലൂടെ ബോളിവുഡിലേക്ക് ചുവടുവെച്ച അര്‍ജുന്‍ കപൂറാണ് ചിത്രത്തിലെ മറ്റൊരു നായകന്‍.
പൃഥ്വിരാജിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഔറംഗസേബ്. നേരത്തേ റാണി മുഖര്‍ജിക്കൊപ്പം അയ്യാ എന്ന ചിത്രത്തിലായിരുന്നു പൃഥ്വി വേഷമിട്ടിരുന്നത്.[]
സാഷി അഗായാണ് ചിത്രത്തിലെ നായിക. ഋഷി കപൂര്‍, അമൃത സിങ്, ജാക്കി ഷറോഫ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതുല്‍ സബര്‍വാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തലസ്ഥാനത്തെ ഭൂമാഫിയയെ കുറിച്ചുള്ള കഥയാണ് ഔറംഗസേബ് പറയുന്നത്. ചിത്രത്തില്‍ അര്‍ജുന്‍ കപൂര്‍ ഡബിള്‍ റോളില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.
ഹോളിവുഡ് താരം ലിയാനാര്‍ഡോ ഡീകാപ്രിയോയുടെ ദി ഗ്രേറ്റ് ഗാറ്റ്‌സ്‌ബൈ എന്ന ചിത്രത്തോടാവും ഔറംഗസേബ് മത്സരിക്കേണ്ടി വരിക. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ തന്നെയാണ് പൃഥ്വിരാജും എത്തുന്നത്.
ചിത്രത്തിന്റെ യാതൊരു വിവരവും ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. ബോളിവുഡ് ഏറെ പ്രതീക്ഷയോടെയാണ് ചിത്രം കാത്തിരിക്കുന്നത്.