| Sunday, 16th November 2025, 12:06 pm

സച്ചി ഈ സിനിമയെ കണ്ടത് പോലെ വിലായത്ത് ബുദ്ധയെ ജയന്‍ മാത്രമേ കണ്ടിട്ടുള്ളു; മറ്റൊരു ടൈം ലൈനില്‍ അദ്ദേഹം ഞങ്ങളുടെ കൂടെയുണ്ട് : പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവംബര്‍ 21ന് വരാനിരിക്കുന്ന വിലായത്ത് ബുദ്ധ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ജയന്‍ നമ്പ്യാരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിയാണ് വിലായത്ത് ബുദ്ധയെ കുറിച്ച് തന്നോട് ആദ്യം സംസാരിച്ചതെന്ന് പൃഥ്വിരാജ് പറയുന്നു.

‘ഈ കഥാ പശ്ചാത്തലത്തെ കുറിച്ചും ഈ കഥാപാത്രത്തിനെ കുറിച്ചും സച്ചിയാണ് തന്നോട് ആദ്യം പറയുന്നത്. അയ്യപ്പനും കോശിയുടെ ഷൂട്ടിങ് പുരോഗമിക്കാനായപ്പോഴാണ് വിലായത്ത് ബുദ്ധയെ കുറിച്ച് സംസാരിക്കുന്നത്. ഞങ്ങള്‍ ഈ സിനിമയെ കുറിച്ച് ആദ്യം സംസാരിക്കുമ്പോള്‍ തന്നെ ജയനും ഇതിന്റെ ഭാഗമാണ്. ജയന്‍ സച്ചിയുടെ അസോസിയേറ്റ് ഡയറക്ടര്‍ മാത്രമല്ല, വളരെ അടുത്ത സുഹൃത്ത് കൂടിയാണ്. എനിക്ക് എത്രമാത്രം സച്ചിയുമായിട്ട് ബന്ധമുണ്ട് അതുപോലെ, അല്ലെങ്കില്‍ അതിനേക്കാള്‍ മുകളില്‍ ജയന് സച്ചിയുമായിട്ട് ബന്ധമുണ്ട്,’ പൃഥ്വിരാജ് പറയുന്നു.

തന്നോട് ഈ പുസ്തകം സിനിമയാക്കിയാല്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിച്ചതിന് ശേഷമാണ് ഇന്ദുഗോപന്റെ അടുത്ത് സച്ചി പുസ്തകം സിനിമാക്കുന്നതിനെ പറ്റി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദുഗോപന്‍ ഓക്കെ പറഞ്ഞതിന് ശേഷമാണ് സിനിമ ഓണ്‍ ആയതെന്നും പിന്നീടാണ് സച്ചിയുടെ വിയോഗം ഉണ്ടായെതന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

‘അതിന് ശേഷം ഇൗ സിനിമ സ്വാഭാവികമായി എത്തിപ്പെടണ്ടത് ജയന്റെ കൈകളിലാണ്. സച്ചിയോളം അല്ലെങ്കില്‍, സച്ചി ഈ സിനിമയെ കണ്ടത് പോലെ വിലായത്ത് ബുദ്ധയെ ജയന്‍ അല്ലാതെ ആരും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ സിനിമ കണ്ട ആളെന്ന നിലയില്‍ താന്‍ വിശ്വസിക്കുന്നു സച്ചി ഇത് കണ്ട് അഭിനമാനിക്കുന്നുണ്ടാകും.

കാരണം സച്ചി അന്ന് എന്നോട് എങ്ങനെയാണോ ഈ സിനിമയെ കുറിച്ച് സംസാരിച്ചത്, ഡബിള്‍ മോഹനെ കുറിച്ച് ആദ്യമായിട്ട എങ്ങനെയാണോ എന്നിലേക്ക് ഫീഡ് ചെയ്തത് അങ്ങനെയൊക്കെ തന്നെയാണ് ഈ സിനിമ നമ്മള്‍ ചെയ്തത്,’ പൃഥ്വിരാജ് പറഞ്ഞു.

Content highlight: Prithviraj talks about Vilayat Buddha  cinema  and Sachi

We use cookies to give you the best possible experience. Learn more