പൃഥ്വിരാജ് അഭിനയിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സര്‍സമീന്‍. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജോളും സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനുമാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂലൈ 25ന് ജിയോഹോട്ട്സ്റ്റാറിലൂടെ സര്‍സമീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.
ഇപ്പോള്‍ കാജോളിനോടൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. കാജോളിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ലഭിച്ച പ്രിവിലേജ് ആണെന്ന് പൃഥ്വിരാജ് പറയുന്നു.
വളരെ മികച്ച അഭിനേത്രിയാണ് കാജോള്‍ എന്നും കാജോള്‍ സര്‍സമീന്‍ എന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്ത അന്നാണ് തങ്ങളുടെ സിനിമയുടെ നാഴികക്കല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ജസ്റ്റ് ടൂ ഫിലിമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കാജോളിന്റെ കൂടെ അഭിനയിക്കുന്നു എന്നായിരുന്നു പല ഹെഡ്ലൈനിലും കണ്ടിരുന്നത്. കാജോളിനോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ പ്രിവിലേജ് ആയിട്ടാണ് ഞാന്‍ കരുതുന്നത്. ഒരുപാട് കഴിവുകളുള്ള, ക്രിയേറ്റിവ് ആയിട്ടുള്ള ഒരാളാണ്. അടിപൊളിയാണ് കാജോള്‍. അവര്‍ സെറ്റിലേക്ക് വന്നാല്‍ തന്നെ സെറ്റ് അങ്ങ് ഉണരും. എപ്പോഴും ഭയങ്കര എനര്‍ജെറ്റിക്കാണ്.
സംവിധായകന്‍ കയോസ് ഇറാനി ആദ്യം എന്റെ അടുത്താണ് കഥ പറഞ്ഞത്. ഞാന്‍ ഓക്കെ പറഞ്ഞതിന് ശേഷം കാജോളിന്റെ അടുത്തേക്ക് കഥ പറയാന്‍ വേണ്ടി അദ്ദേഹം പോയി. കാജോളിന്റെ ഓഫീസിലേക്ക് കഥ പറയാന്‍ പോകുകയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ കാജോള്‍ ഈ സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് എത്രയും പെട്ടെന്ന് എന്റെ അടുത്ത് പറയണമെന്ന് ഞാന്‍ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. കാജോള്‍ യെസ് പറഞ്ഞ ദിവസം സര്‍സമീന്‍ എന്ന ചിത്രത്തിന്റെ നാഴികക്കല്ലാണെന്നാണ് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj Talks About Kajol