മലയാളസിനിമയിൽ തന്റെ പേര് ഒരു ബ്രാൻഡായി എഴുതി ചേർത്ത നടനും സംവിധായകനും ആണ് പ്രിത്വിരാജ് സുകുമാരൻ. മലയാളത്തിൽ മാത്രമല്ല അന്യഭാഷാചിത്രങ്ങളിലും താരം സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. തന്റെ കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട് സിനിമാ മോഹികൾക്ക് എക്കാലവും വലിയൊരു പ്രചോദനമാണ് പൃഥ്വിരാജ്.
മലയാള സിനിമയിലെ സർവകാല റെക്കോഡുകൾ തകർത്ത ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധാനത്തിലേക്ക് ചുവടുവെച്ചത്. തുടർന്ന് ‘ബ്രോ ഡാഡി’, ബിഗ് ബജറ്റ് ചിത്രമായ ‘എമ്പുരാൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മുൻനിര സംവിധായകരിലേക്ക് പൃഥ്വിരാജ് എന്ന പേര് ചേർത്തുവെക്കപ്പെട്ടു.
പ്രിത്വിരാജ് സുകുമാരൻ .Photo:FilmiBeat
ഇപ്പോൾ ഐ നോബോഡി എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പുതിയ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉള്ളിലെ സംവിധായകൻ സിനിമയുടെ സംവിധാനത്തിൽ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് പൃഥ്വി നൽകിയ മറുപടിയാണ് സിനിമാലോകം ചർച്ച ചെയ്യുന്നത്. നിവൃത്തിയുണ്ടെങ്കിൽ ആ പണി താൻ ചെയ്യില്ലെന്നും, സംവിധായകൻ പറയുന്നത് മാത്രം ചെയ്യുകയുള്ളൂ എന്നുമായിരുന്നു ചോദ്യത്തിനുള്ള പ്രിത്വിയുടെ രസകരമായ മറുപടി.
‘ഒരു സംവിധായകനായതിൽ പിന്നെ ഏറ്റവും വലിയ അച്ചീവ്‌മെന്റ് എന്ന് പറയുന്നത് നിവൃത്തിയുണ്ടെങ്കിൽ ആ പണി ചെയ്യാതിരിക്കുക എന്ന ആ തിരിച്ചറിവ് ഉണ്ടായി എന്നതാണ്. ഞാൻ സംവിധാനം ചെയ്യുന്ന സിനിമകൾ ഒഴികെ ബാക്കി സിനിമകളിൽ ആ ഏരിയ തന്നെ താല്പര്യം ഇല്ല. എന്നോട് സംവിധായകൻ എന്ത് ചെയ്യാൻ പറയുന്നോ അത് ഞാൻ ചെയ്യുന്നു. എനിക്ക് അത്രെയും മതി’, പ്രിത്വിരാജ് പറഞ്ഞു.
പ്രിത്വിരാജ് സുകുമാരൻ .Photo:IMDB
പൃഥ്വിരാജ് പ്രൊഡക്ഷൻസ്’ എന്ന ബാനറിലൂടെ സാങ്കേതിക മികവുള്ളതും പുതുമയാർന്നതുമായ പ്രൊജക്ടുകളാണ് താരം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. നിലവിൽ ബോളിവുഡിലെ പ്രമുഖ ബാനറായ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസുമായി കൈകോർത്ത് രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്യൂഷൻ’ എന്ന ചിത്രവും പൃഥ്വിരാജ് നിർമിക്കുന്നുണ്ട്.
നിസ്സാം ബശീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ചിത്രത്തിന് സമീർ അബ്‌ദുൾ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജൂലൈ 9 ന് ആണ് തിയേറ്ററുകളിൽ എത്തും.
Content Highlight:Prithviraj Sukumaran says he won’t interfere with the direction of the movies he acts in