ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റാന്‍ സാധ്യതയുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്ന പ്രൊജക്ടാണ് വാരണാസി. മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. ആര്‍.ആര്‍.ആറിലൂടെ ലഭിച്ച ഗ്ലോബല്‍ റീച്ച് വാരണാസിയിലൂടെ രാജമൗലി ഇരട്ടിയാക്കുമെന്നാണ് പലരും കരുതുന്നത്.
മലയാളികളുടെ സ്വന്തം പൃഥ്വിരാജും വാരണാസിയുടെ ഭാഗമാണ്. ചിത്രത്തിലെ വില്ലനായ കുംഭ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. നായകന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന വില്ലന്മാരെ ഒരുക്കുന്നതില്‍ പുലിയായ രാജമൗലി പൃഥ്വിരാജിനെ എങ്ങനെ ഉപയോഗിക്കുമെന്നറിയാനാണ് പലരും കാത്തിരിക്കുന്നത്.
പൃഥ്വിരാജ് Photo: Screen grab/ Hollywood Reporter India
ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയാണ്. ആദ്യമായി കഥ പറഞ്ഞപ്പോള്‍ തന്നെ താന്‍ വളരെ എക്‌സൈറ്റഡായെന്ന് പൃഥ്വി പറയുന്നു. താന്‍ കേട്ട കഥ രാജമൗലി എങ്ങനെ ചിത്രീകരിക്കുമെന്നായിരുന്നു തനിക്ക് അറിയേണ്ടിയിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.
’30 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന ഒരാള്‍ തന്റെ ആദ്യസിനിമ ചെയ്യുന്നതുപോലെയാണ് രാജമൗലി സാര്‍ വാരണാസിയെ സമീപിക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് ഷൂട്ടെങ്കില്‍ പുലര്‍ച്ചെ അഞ്ച് മണിക്ക് തന്നെ സെറ്റിലെത്തി അസിസ്റ്റന്റ്‌സിനൊപ്പം സീന്‍ റിഹേഴ്‌സല്‍ ചെയ്യും. അത്രമാത്രം ഡെഡിക്കേറ്റഡായിട്ടാണ് അദ്ദേഹം ഈ സിനിമ ഒരുക്കുന്നത്.
ഇതിന്റെ സ്‌ക്രിപ്റ്റ് വായിച്ച സമയത്ത് ഒരു പ്രധാന സീനിലെത്തിയപ്പോള്‍ ഞാന്‍ സ്റ്റക്കായി. അത് എങ്ങനെ ഷൂട്ട് ചെയ്യുമെന്നായിരുന്നു എന്റെ സംശയം. ഈ സംശയം ഞാന്‍ രാജമൗലി സാറിനോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിനും ഒരു ഐഡിയയുമില്ലെന്ന് പറഞ്ഞു. പക്ഷേ, ആ സീനിനെ അദ്ദേഹം സമീപിച്ച രീതിയും അത് ചിത്രീകരിച്ച രീതിയും ഗംഭീരമാണ്,’ പൃഥ്വിരാജ് പറയുന്നു.
ഒന്നരവര്‍ഷത്തോളം നീണ്ടുനിന്ന പ്രീ പ്രൊഡക്ഷന് ശേഷം കഴിഞ്ഞവര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. ഒഡിഷയിലാരംഭിച്ച ഷൂട്ട് പിന്നീട് യു.കെ, കെനിയ, ജോര്‍ജിയ, ഹൈദരബാദ്, മുംബൈ എന്നിവിടങ്ങളിലായി പുരോഗമിച്ചു. അന്റാര്‍ട്ടിക്കയിലും ഒരു ഷെഡ്യൂള്‍ ബാക്കിയുണ്ട്. 2027 ഏപ്രില്‍ ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Prithviraj shares the shooting experience with S S Rajamouli in Varanasi
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ