| Saturday, 18th April 2026, 1:01 pm

പെൺകുഞ്ഞ് ആകണേ എന്നാണ് സുപ്രിയ ഗർഭിണി ആയപ്പോൾ ഞാൻ ആഗ്രഹിച്ചത്: പൃഥ്വിരാജ്

നന്ദന എം.സി

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവർത്തകയായി കരിയർ ആരംഭിച്ച സുപ്രിയ ഇന്ന് സിനിമാ നിർമാണ രംഗത്ത് സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. വ്യക്തിജീവിതത്തിലും തൊഴിൽജീവിതത്തിലും ഒരുപോലെ ശ്രദ്ധേയരായ ഇവർക്ക് അലംകൃത എന്നൊരു മകൾ കൂടിയുണ്ട്. ഇപ്പോൾ കുടുംബത്തെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് സുകുമാരൻ, സുപ്രിയ മേനോൻ, Photo: Prithviraj/ Facebook

തനിക്ക് ഒരു പെൺകുട്ടി വേണമെന്നത് ഏറെക്കാലമായി ഉള്ള ആഗ്രഹമായിരുന്നുവെന്ന് പൃഥ്വിരാജ് പറയുന്നു. സുപ്രിയ ഗർഭിണിയായിരുന്ന സമയത്ത് ഒരു പെൺകുഞ്ഞ് പിറക്കണമെന്നായിരുന്നു തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും താരം പറയുന്നു.

‘സുപ്രിയ ഗർഭിണിയായിരിക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് പെൺകുട്ടിയാകണമെന്നായിരുന്നു. കാരണം എന്റെ ഫാമിലിയിൽ ഞാനും ചേട്ടനും മാത്രമേയുള്ളൂ. എനിക്ക് കസിൻസ് ആയി പെൺകുട്ടികൾ ഉണ്ടെങ്കിലും എല്ലാവരും എന്നേക്കാൾ മൂത്തവരാണ്.

എന്റെ ജെനറേഷനിൽ ഏറ്റവും ഇളയ ആളാണ് ഞാൻ. അതുകൊണ്ട് ഒരു സിസ്റ്റർ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ എന്ന് തോന്നിയിട്ടുണ്ട്. ഈ പെങ്ങൾ ബന്ധം ഞാൻ കൂടുതലായി മനസിലാക്കിയത് സിനിമകളിലൂടെയാണ്. പ്രത്യേകിച്ച് ‘കൂടെ’ സിനിമയിലൂടെയാണ് ഈ ബ്രദർ-സിസ്റ്റർ ബന്ധം ഞാൻ കൂടുതൽ എക്സ്പ്ലോർ ചെയ്തത്,’ പൃഥ്വിരാജ് പറഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ കുടുംബത്തോടൊപ്പം , Photo: Prithviraj/ Facebook

ആലി എന്നാണ് ഇരുവരും മകളെ വിളിക്കുന്നത്. മകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ അധികമായി പങ്കുവയ്ക്കുന്നവരല്ല പൃഥ്വിയും സുപ്രിയയും. മകളുടെ പിറന്നാളിനോടനുബന്ധിച്ചാണ് ആലിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ ഇവർ പങ്കിടാറുള്ളത്.

ടൊവിനോ തോമസ് നായകനായി തിയറ്ററുകളിൽ എത്തിയ പുതിയ ചിത്രം ‘പള്ളിച്ചട്ടമ്പി’യിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ടൊവിനോ തോമസിനെയും കയാദു ലോഹറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് വിഷു ദിനത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിയത്

1950–60 കാലഘട്ടത്തിലെ കേരളത്തെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം, ആ കാലത്തിന്റെ നൊസ്റ്റാൾജിയയും അതിനുള്ളിലെ മനുഷ്യബന്ധങ്ങളുടെ തീവ്രതയും അവതരിപ്പിക്കുന്നു.

Content Highlight: Prithviraj says that when Supriya became pregnant, he wanted a girl.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more