| Tuesday, 29th January 2019, 7:17 pm

മധുരരാജയില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷെ നിര്‍മ്മാതാക്കള്‍ എന്നെ ക്ഷണിച്ചില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: പോക്കിരി രാജയുടെ തുടര്‍ ചിത്രമായ “മധുരരാജ”യില്‍ അവസരം ലഭിക്കാത്തതിനെ കുറിച്ച് പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്.

ചിത്രത്തിലേക്ക് നിര്‍മ്മാതാക്കള്‍ തന്നെ ക്ഷണിച്ചിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നെന്ന് പ്രിഥ്വിരാജ് പറഞ്ഞു. “വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. സത്യം പറയട്ടെ മധുര രാജയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ ചിത്രത്തില്‍ ഇല്ല. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമില്ല. പൃഥ്വിരാജ് ഇന്ത്യാ ഗ്ലിറ്റ്‌സിനോട് പറഞ്ഞു.

പോക്കിരി രാജയില്‍ പ്രിഥ്വിരാജ് മമ്മൂട്ടിയുടെ സഹോദരനായാണ് അഭിനയിച്ചിരുന്നത്. എന്നാല്‍ പുതിയ ചിത്രത്തില്‍ സമാന സ്വഭാവമുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടന്‍ ജയ് ആണ്.

2009ലാണ് പോക്കിരി രാജ പുറത്തിറങ്ങിയത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more