| Sunday, 5th July 2026, 11:41 am

ആർമി ബറ്റാലിയൻ യുദ്ധത്തിന് പോകുന്നത് പോലെയാണ് എന്റെ സെറ്റ്, സൈനിക സ്കൂളിൽ നിന്നും പഠിച്ച ചിട്ടയാണ് സിനിമയിൽ എന്നെ സഹായിച്ചിട്ടുള്ളത്: പൃഥ്വിരാജ്

കെ.എസ് ഷാബിന

മലയാള സിനിമയിൽ സ്വന്തം പേര് ഒരു ബ്രാൻഡാക്കി മാറ്റിയ നടനും സംവിധായകനുമാണ് പൃഥ്വിരാജ് സുകുമാരൻ. ‘നന്ദനം’ എന്ന ആദ്യചിത്രത്തിലൂടെ നടനായി തുടക്കം കുറിച്ച അദ്ദേഹം, പിന്നീട് മലയാള സിനിമയിലെ സർവകാല റെക്കോർഡുകളും തകർത്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ മുൻനിര സംവിധായകരുടെ നിരയിലേക്കും തന്റെ പേര് ചേർത്തുവെച്ചു. നടനും സംവിധായകനും പുറമെ പ്രൊഡ്യൂസറായും പൃഥ്വി വലിയ പ്രോജക്ടുകൾ ചെയ്യാറുണ്ട്.

മലയാളത്തിൽ മാത്രമല്ല, അന്യഭാഷാ ചിത്രങ്ങളിലും ഇന്ന് ഈ താരം സജീവ സാന്നിധ്യമാണ്.താൻ സ്നേഹിക്കുന്ന സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ, കൃത്യനിഷ്ഠയോടെ വർക്ക് ചെയ്യുന്ന ആളാണ് പൃഥ്വിരാജ്. സിനിമ സ്വപ്നം കാണുന്നവർക്ക് വലിയൊരു പ്രചോദനം കൂടിയാണ് അദ്ദേഹം. ഇപ്പോൾ തന്റെ സിനിമയിലെ കൃത്യനിഷ്ഠയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ്.Photo;Filmibeat

‘എന്റെ അസിസ്റ്റന്റുമാർ പറയുന്നത് എന്റെ സെറ്റ് ഒരു ആർമി ബറ്റാലിയൻ യുദ്ധത്തിന് പോകുന്നത് പോലെയാണ് എന്നാണ്. ഞാൻ സൈനിക സ്കൂളിൽ നിന്നും പഠിച്ച ചിട്ടയും സ്ട്രക്ചർ തന്നെയാണ് സിനിമയിലും എന്നെ സഹായിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം സിനിമ എത്രത്തോളം ക്രിയേറ്റീവ് ആയിരിക്കേണ്ടതുണ്ടോ, ഞാൻ ഇത് എത്രത്തോളം ആസ്വദിക്കുന്നുണ്ടോ അത്രത്തോളം തന്നെ പ്രധാനമാണ് ഇതിന്റെ പ്രൊഫഷണലിസവും.

ഒരു പൈസ പോലും എനിക്ക് ഇതിൽ നിന്നും ലഭിച്ചില്ലെങ്കിലും ഞാൻ ചെയ്യുന്നൊരു കാര്യമാണ് സിനിമ. എന്നിരുന്നാലും ഇത് എന്റെ ജോലി കൂടിയാണ്.

പൃഥ്വിരാജ്.Photo;The Indian Express

എന്റെ ഈ ജോലിയിൽ വിശ്വസിച്ച് ഡിപ്പെൻഡന്റ് ആയി വേറെ ഒരുപാട് ആളുകൾ ജോലി ചെയ്യുന്നൊരു മേഖലയാണിത്. അതുകൊണ്ട് തന്നെ ഇതിനെ കൃത്യമായി പ്രൊഫഷണൽ ആയി സമീപിക്കാതിരിക്കാൻ ഒരു ന്യായവുമില്ല.

‘ഞാൻ ഒരു ആർട്ടിസ്റ്റാണ്, അതുകൊണ്ട് കലാകാരന്റേതായ ചിന്തകളുള്ള ആളാണ്. അതിനാൽ ഇന്ന് ഞാൻ ഉച്ച കഴിഞ്ഞിട്ടേ ഷൂട്ടിന് വരുന്നുള്ളൂ’ എന്നൊന്നും ഞാൻ തീരുമാനിക്കില്ല, അത്തരത്തിലുള്ള ഒരു എക്സ്ക്യൂസും ഞാൻ കണ്ടെത്തുകയുമില്ല. അങ്ങനെ സിനിമയെ സമീപിക്കുന്ന ആളല്ല ഞാൻ. തികച്ചും ഒരു പട്ടാളച്ചിട്ടയോടെ ഇതിനെ കൈകാര്യം ചെയ്യുന്ന ആളാണ് ഞാൻ’, പൃഥ്വിരാജ് പറയുന്നു.

Content Highlight:Prithviraj said his set was like an army battalion at war

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more