മള്‍ട്ടിസ്റ്റാര്‍ സിനിമകള്‍ ഒരുക്കുക എന്നത് ഏതൊരു സംവിധായകനും വെല്ലുവിളിയായ ഒന്നാണ്. ചിലര്‍ ഇക്കാര്യത്തില്‍ വിജയിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് രണ്ട് താരങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ പാളാറുണ്ട്. രണ്ട് താരങ്ങളെ ഒന്നിച്ച് ഒരു ഫ്രെയിമില്‍ കൊണ്ടുവരുമ്പോള്‍ ആരെ ഫോക്കസ് ചെയ്യണമെന്നതിലും കണ്‍ഫ്യൂഷനുണ്ടാകും.
അതില്‍ സംവിധായകന്റെയും അഭിനേതാക്കളുടെയും ഇന്‍പുട്ട് വളരെ പ്രധാനമാണ്. ഇന്ന് പുറത്തുവന്ന രജിനി- കമല്‍ റീയൂണിയന്‍ പ്രൊജക്ടിന്റെ ഗ്ലിംപ്‌സ് അതിന്റെ ഉദാഹരണമാണ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ഗ്ലിംപ്‌സില്‍ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് സ്‌കോര്‍ ചെയ്തത് രജിനികാന്ത് തന്നെയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
രജിനി- കമല്‍ റീയൂണിയന്‍ Photo: Screen grab/ Red Giant Movies
കമല്‍ ഹാസന്‍ പോലും സ്‌ക്രീന്‍ പ്രസന്‍സില്‍ രജിനിയോട് മുട്ടിനില്‍ക്കാന്‍ പറ്റാത്ത ഓറയാണ് രജിനിക്കെന്നും അഭിപ്രായങ്ങളുണ്ട്. ‘ഓറ കാന്ത്’ എന്നാണ് പല പോസ്റ്റിലും രജിനിയെ വിശേഷിപ്പിക്കുന്നത്. നടത്തത്തിലും പെരുമാറ്റത്തിലും രജിനിയുടെ സ്വാഗും പലരും ചര്‍ച്ച ചെയ്യുന്നുണ്ട്.
ഇതിന് പിന്നാലെ മലയാളത്തിലെ താരങ്ങളുടെ സ്‌ക്രീന്‍ പ്രസന്‍സും ഓറയും ചര്‍ച്ചയാവുകയാണ്. ബിഗ് എംസിനൊപ്പം നില്‍ക്കുമ്പോള്‍ ഏറ്റവും ഓറയുള്ള നടന്‍ പൃഥ്വിരാജാണെന്ന് പലരും അഭിപ്രായം പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി അണിയിച്ചൊരുക്കിയ എമ്പുരാന്റെ ക്ലൈമാക്‌സാണ് ഇതിന് പലരും ഉദാഹരണമായി കാണിക്കുന്നത്.
എമ്പുരാന്‍ Photo: Screen grab/ Ashirvaad Cinemas
ചിത്രത്തിന്റെ ക്ലൈമാക്‌സ് ഫൈറ്റില്‍ മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച് നടക്കുന്ന ഷോട്ടുണ്ട്. ഈ ഷോട്ടില്‍ ഏറ്റവുമധികം സ്‌ക്രീന്‍ പ്രസന്‍സ് പൃഥ്വിക്കാണെന്ന് പറയുന്ന പോസ്റ്റ് വൈറലായി. കോട്ടും സ്യൂട്ടും ധരിച്ച മോഹന്‍ലാലിനെ വെറും കുര്‍ത്ത ധരിച്ചെത്തിയ പൃഥ്വി സൈഡാക്കിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. മലയാളത്തില്‍ ഓറയുടെ കാര്യത്തില്‍ പൃഥ്വിരാജ് മുന്‍പന്തിയിലാണെന്നും പോസ്റ്റില്‍ കുറിച്ചു.
എന്നാല്‍ കമല്‍ ഹാസനെ സൈഡാക്കിയ രജിനികാന്തും മോഹന്‍ലാലിനെ സൈഡാക്കിയ പൃഥ്വിരാജിനെയും സ്‌ക്രീന്‍ പ്രസന്‍സില്‍ ഒന്നുമല്ലാതായി പോയത് മമ്മൂട്ടിയുടെ മുന്നിലാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദളപതിയില്‍ രജിനി അവതരിപ്പിച്ച സൂര്യ എന്ന കഥാപാത്രത്തെ സൈഡാക്കിയത് മമ്മൂട്ടി അവതരിപ്പിച്ച ദേവയായിരുന്നു. പോക്കിരിരാജയില്‍ പൃഥ്വിയുടെ സൂര്യയെക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സിന്റെ കാര്യത്തില്‍ സൈഡാക്കിയത് മമ്മൂട്ടി അവതരിപ്പിച്ച രാജയായിരുന്നു.
രജിനി- കമല്‍ റീയൂണിയന്‍ Photo: Screen grab/ Red Giant Movies
47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്നത്. ജയിലര്‍, ബീസ്റ്റ്, ഡോക്ടര്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ നെല്‍സണാണ് ഈ പ്രൊജക്ടിന്റെ സംവിധായകന്‍. അനിരുദ്ധ് നല്‍കിയ സംഗീതവും ഇരു താരങ്ങളെയും അവതരിപ്പിച്ച രീതിയും ഇതിനോടകം ചര്‍ച്ചയായി.
Content Highlight: Prithviraj’s screen presence in Empurran discussing after the glimpse of Rajni Kamal Reunion