മറ്റൊരു സിനിമക്കും അടുത്തൊന്നും എത്തിപ്പിടിക്കാനാകാത്ത കളക്ഷന്‍ റെക്കോഡുകളാണ് എമ്പുരാന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. മലയാളക്കര കണ്ട ഏറ്റവും വലിയ ഹൈപ്പിലൊരുങ്ങിയ ചിത്രം സ്വന്തമാക്കാന്‍ ഇനിയൊരു റെക്കോഡും ബാക്കിയില്ല. പ്രീ സെയിലിലൂടെ മാത്രം കേരളത്തില്‍ നിന്ന് 14 കോടിയോളം നേടിയ എമ്പുരാന്‍ ഏറ്റവും വേഗത്തില്‍ 100, 150, 200 കോടി കളക്ഷന്‍ നേടിയ മലയാള ചിത്രമായി മാറി.
എമ്പുരാന്‍ Photo: Screen grab/ Aashirvad Cinemas
എന്നാല്‍ ആരാധകരുടെ ഹൈപ്പിനൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിക്കാതെ പോയി. ഖുറേഷി അബ്രാം എന്ന നെക്‌സസ് തലവന്റെ കഥ പ്രതീക്ഷിച്ച് പോയവര്‍ക്ക് നിരാശയായിരുന്നു ഫലം. എന്നിരുന്നാലും എമ്പുരാന്റെ മേക്കിങ്ങിനോട് കിടപിടിക്കുന്ന മറ്റൊരു ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തിന്റെ മൂന്നാം ഭാഗം ഉറപ്പായുമുണ്ടാകുമെന്ന തരത്തില്‍ സംവിധായകന്‍ പൃഥ്വിരാജ് കഴിഞ്ഞദിവസം ഒരു സൂചന നല്‍കിയിരുന്നു.
എമ്പുരാന്റെ എഡിറ്റഡ് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പങ്കുവെച്ചാണ് പൃഥ്വി സൂചന നല്‍കിയത്. എന്നാല്‍ ഈ സ്റ്റോറിക്ക് പിന്നാലെ മറ്റൊരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പൃഥ്വി പങ്കുവെച്ച വീഡിയോയില്‍ എമ്പുരാനിലെ യഥാര്‍ത്ഥ ബി.ജി.എമ്മിന് പകരം തെലുങ്ക് ചിത്രമായ ഒ.ജിയിലെ ബി.ജി.എമ്മാണ്.
പൃഥ്വി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറി Photo: Prithviraj Sukumaran/ Instagram
തമന്‍ ഒരുക്കിയ ബി.ജി.എം എമ്പുരാന്റെ വിഷ്വലുകളുമായി നല്ല മാച്ചാണെന്ന് പലരും അഭിപ്രായപ്പെടുന്നു. എമ്പുരാന്റെ സംഗീതമൊരുക്കിയ ദീപക് ദേവിനെ ഇതിന് പിന്നാലെ പലരും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എമ്പുരാനിലെ ഉറക്കം തൂങ്ങി ബി.ജി.എം മാറ്റി മാസ് ബി.ജി.എം കൊണ്ടുവന്നപ്പോള്‍ തന്നെ കാണാന്‍ നല്ല രസമുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ലൂസിഫറിന് മൂന്നാം ഭാഗം ഒരുക്കുന്നുണ്ടെങ്കില്‍ ദീപക് ദേവിന് പകരം മറ്റാരെയെങ്കിലും ബി.ജി.എം ചെയ്യാന്‍ എല്പിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എമ്പുരാനില്‍ പലരും ഉയര്‍ത്തിയ വിമര്‍ശനങ്ങളിലൊന്ന് അതിലെ ബി.ജി.എമ്മും പാട്ടുകളുമായിരുന്നു. ജേക്‌സ് ബിജോയ്‌യെയോ സുഷിന്‍ ശ്യാമിനെയോ അല്ലെങ്കില്‍ അന്യഭാഷയില്‍ നിന്ന് ആരെയെങ്കിലുമോ ഈ സിനിമയില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
L3 ക്ക് അസ്രയേല്‍ എന്നാകും ടൈറ്റില്‍ നല്‍കാന്‍ സാധ്യതയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. നിലവില്‍ പൃഥ്വി കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയായതിന് ശേഷമാകും അസ്രയേലിന്റെ വര്‍ക്കുകള്‍ ആരംഭിക്കാന്‍ സാധ്യത. എല്ലാം ഒത്തുവന്നാല്‍ സിനിമാലോകത്ത് മോഹന്‍ലാലിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്ന 2030ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Prithviraj’s latest Instagram story about Empuraan became discussion in Social Media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ