ഖലീഫയും ഐ ആം ഗെയ്മും അടക്കം രണ്ട് വമ്പൻ ചിത്രങ്ങൾക്കൊപ്പം ക്ലാഷായിട്ടായിരുന്നു നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. രണ്ട് വമ്പൻ ആക്ഷൻ ചിത്രങ്ങൾക്കൊപ്പം ചിത്രം റിലീസ് ചെയ്യുന്നത് നല്ല തീരുമാനമല്ല എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും കൂടെയെത്തിയ ചിത്രങ്ങളെയെല്ലാം അടിച്ച് നിലംപരിശാക്കിയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം തിയേറ്ററുകളിൽ മുന്നേറിയത്. ചിത്രത്തെ ഫാമിലി പ്രേക്ഷകർ ഏറ്റെടുത്തതോടെ ഓണാവധിയും കഴിഞ്ഞ് വൻ കുതിപ്പാണ് ബെത്‌ലഹേം നടത്തിയത്. ഇതോടെ കേരള ബോക്സ് ഓഫീസിലെ ഇൻഡസ്ട്രി ഹിറ്റായും ചിത്രം മാറിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. നടൻ നായകനായ ഖലീഫയും ബെത്‌ലഹേമും ക്ലാഷ് ആയികൊണ്ടായിരുന്നു റിലീസിനത്തെത്തിയത്. എന്നാൽ ഖലീഫയ്ക്ക് മികച്ച കളക്ഷൻ ബോക്സ്ഓഫീസിൽ നേടാൻ സാധിച്ചിരുന്നില്ല. ബെത്‌ലഹേം ചിത്രത്തിന്റെ സംവിധായകൻ ഗിരീഷ് എ.ഡി., നിർമ്മാതാക്കളായ ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ എന്നിവർക്കും ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ നിവിൻ പോളി, മമിത ബൈജു എന്നിവർക്കും പ്രത്യേകമായി അഭിനന്ദനങ്ങൾ അറിയിക്കുകയാണ് ഇപ്പോൾ നടൻ പൃഥ്വിരാജ്. ‘ദായ്റ’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
പൃഥ്വിരാജ് സുകുമാരൻ,ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube. IMDb
‘ഗിരീഷിനും ശ്യാമിനും ദിലീഷ് പോത്തനും ഫഹദ് ഫാസിലിനും, പ്രത്യേകിച്ച് അഭിനേതാക്കളായ നിവിൻ പോളിക്കും മമിതയ്ക്കും ചിത്രത്തിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകർക്കും വേണ്ടി ഞാൻ അതിയായ സന്തോഷം പ്രകടിപ്പിക്കുന്നു. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും,’ പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’, ‘ലോക’ സൃഷ്ടിച്ച റെക്കോഡ് മറികടക്കാൻ പോകുന്നതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. അതിനൊപ്പം തന്നെ, ഈ റെക്കോർഡും അധികം വൈകാതെ മറ്റൊരു സിനിമ മറികടക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ്. Photo. Screen Grab/ Youtube
‘ലോക സൃഷ്ടിച്ച റെക്കോർഡിനെ ബെത്‌ലഹേം മറികടക്കാൻ പോകുന്നു എന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഒരു മാസത്തിനുള്ളിൽ മറ്റൊരു ചിത്രം വന്ന് ആ റെക്കോർഡും തകർക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. അത് ആരുടേതായാലും ശരി. അങ്ങനെ സംഭവിക്കുമ്പോഴാണ് നമ്മുടെ ഇൻഡസ്ട്രി വളരുന്നതും കൂടുതൽ സാധ്യതകൾ വളരുന്നതും,’ പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Content Highlight: Prithviraj praises the success of ‘Bethlehem Kudumba Unit’