| Monday, 6th July 2026, 10:54 am

പാർവതി അസാമാന്യ പ്രതിഭയുള്ള, കഠിനാധ്വാനം ചെയ്യുന്ന നടിയാണ്: പൃഥ്വിരാജ്

നന്ദന. ടി

എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’, ‘മൈ സ്റ്റോറി’ എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച പൃഥ്വിരാജ് സുകുമാരനും പാർവതിയും ‘ഐ നോബഡി’യിലൂടെ വീണ്ടും ഒരുമിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പാർവതിയുടെ അഭിനയത്തെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

പൃഥ്വിരാജ്.screen grab/youtube

‘പാർവതി അഭിനയത്തിന്റെ കാര്യത്തിൽ വളരെ സ്റ്റഡീഡ് ആയിട്ടുള്ള ഒരാളാണ്. ഞങ്ങൾ ഒരുമിച്ച് ‘എന്ന് നിന്റെ മൊയ്തീൻ’ ചെയ്യുമ്പോൾ യഥാർഥ കാഞ്ചനമാലയോടൊപ്പം പാർവതി ഒരുപാട് സമയം ചെലവഴിച്ചിരുന്നു. അവരുടെ ജീവിതവും കാഴ്ചപ്പാടും മനസ്സിലാക്കാൻ വളരെയധികം ശ്രമിച്ചു. അതൊക്കെ ശരിക്കും അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു.

എനിക്ക് ആ സിനിമയ്ക്ക് വേണ്ടി പഠിക്കാൻ യഥാർഥ മൊയ്തീൻ ഇല്ലായിരുന്നു. പക്ഷേ യഥാർഥ ജീവിതത്തിൽ മൊയ്തീനെ അടുത്തറിയുന്ന ആളുകളിലേക്ക് എനിക്ക് എത്തിച്ചേരാൻ കഴിഞ്ഞിരുന്നു. ഷൂട്ടിങ്ങിന്റെ സമയത്ത് എനിക്ക് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം സംവിധായകൻ മനസ്സിൽ കണ്ട മൊയ്തീനെ അവതരിപ്പിക്കുക എന്നതായിരുന്നു. എന്നാൽ പാർവതിയുടെ സമീപനം അങ്ങനെയായിരുന്നില്ല. അവർ യഥാർഥ വ്യക്തിയിലേക്ക് എത്തിച്ചേരാനാണ് ശ്രമിച്ചത്. അതവർ വളരെ ഭംഗിയായി ചെയ്തിട്ടുമുണ്ട്. ആ രീതിയിൽ വളരെ ആഴത്തിൽ പഠിച്ച് കഥാപാത്രത്തെ സമീപിക്കുന്ന നടിയാണ് പാർവതി.

ഞാൻ പാർവതിയോട് പറയുമായിരുന്നു, ‘ ചിലപ്പോൾ ഒരു യഥാർഥ വ്യക്തിയെ കഥാപാത്രമാക്കുമ്പോൾ തെറ്റായ ധാരണകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്.’ ഉദാഹരണത്തിന്, ‘ആടുജീവിതം’ സിനിമയിൽ റിയൽ നജീബിന്റെ ഒരു റീക്രിയേഷൻ ചെയ്തിരുന്നെങ്കിൽ അത് ഒരുപക്ഷേ വർക്ക് ആവില്ലായിരുന്നു.

അങ്ങനെ നോക്കുകയാണെങ്കിൽ പാർവതി വളരെ ഇന്റലിജന്റ് ആയിട്ടുള്ള ഒരു ആക്ടറാണ്. പാർവതിയുടെ പ്രോസസ് എങ്ങനെയാണെന്ന് വെച്ചാൽ, ആദ്യം ആ കഥാപാത്രത്തെ മനസ്സിലാക്കുകയും അതിനെ ആങ്കർ ചെയ്യുകയും ചെയ്യും. എനിക്ക് തോന്നുന്നത് അതാണ് അവരുടെ പ്രോസസ്. ചിലപ്പോൾ ഞാൻ തെറ്റായിരിക്കാം. അതിനുശേഷമാണ് ആ കഥാപാത്രത്തെ അവരുടേതാക്കുന്നത്. അതിനു വേണ്ടി ഒരുപാട് എഫർട്ട് ഇടുന്നുണ്ട്.

അതുകൊണ്ടുതന്നെ പാർവതി വളരെ കഠിനാധ്വാനം ചെയ്യുന്ന, അസാമാന്യ പ്രതിഭയുള്ള നടിയാണ്. പാർവതിക്കൊപ്പം അഭിനയിക്കുന്നത് ഞാൻ ഒരുപാട് ആസ്വദിക്കാറുണ്ട്. അതിന് പ്രധാന കാരണം, നിങ്ങളുടെ മുന്നിൽ അഭിനയിക്കുന്നത് തന്റെ അഭിനയമികവിന്റെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഒരു നടിയാണ് എന്നതാണ്. ‘ഐ നോബഡി’യിലും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച രംഗങ്ങളിൽ ഞാൻ വളരെ ഹാപ്പിയാണ്. പാർവതി ആ കഥാപാത്രത്തിന്റെ ബ്രീഫും വിഷനും എല്ലാം കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്. അങ്ങനെ നോക്കുകയാണെകിൽ
ജോലിയോട് വളരെ പ്രൊഫഷണലായി സമീപിക്കുന്ന ആളാണ് പാർവതി’, പൃഥ്വിരാജ് പറഞ്ഞു.

പാർവതി.പൃഥ്വിരാജ് (എന്ന് നിന്റെ മൊയ്തീൻ).photo.India.com

Content Highlight: Prithviraj praises Parvathy’s dedication and  approach to acting
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more