| Wednesday, 14th January 2026, 11:29 am

നിങ്ങക്ക് റെസ്റ്റൊന്നും വേണ്ടേ മനുഷ്യാ... സെറ്റില്‍ നിന്ന് സെറ്റിലേക്ക് പറന്ന് പൃഥ്വിരാജ്

അമര്‍നാഥ് എം.

പാന്‍ ഇന്ത്യന്‍ വിട്ട് പാന്‍ വേള്‍ഡ് റേഞ്ചിലേക്ക് വളരുകയാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയടക്കം നിരവധി പ്രൊജക്ടുകളാണ് താരത്തിന്റെ ലൈനപ്പിലുള്ളത്. വിശ്രമമില്ലാതെ ഒരു സെറ്റില്‍ നിന്ന് മറ്റൊരു സെറ്റിലേക്ക് പായുന്ന പൃഥ്വിയെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാന്‍ സാധിക്കുന്നത്.

കഴിഞ്ഞയാഴ്ച താരം വാരണാസിയുടെ ഷെഡ്യൂളിലായിരുന്നു. ഹൈദരബാദിലായിരുന്നു ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍. വാരണാസിയുടെ ബ്രേക്കില്‍ അടുത്ത സെറ്റിലേക്ക് താരം ജോയിന്‍ ചെയ്തു. ടൊവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പിയുടെ സെറ്റിലായിരുന്നു പിന്നീട് പൃഥ്വി ജോയിന്‍ ചെയ്തത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥിവേഷത്തിലാണ് പൃഥ്വി പ്രത്യക്ഷപ്പെടുന്നത്.

മൂന്ന് ദിവസം പള്ളിച്ചട്ടമ്പിയുടെ ഭാഗമായ ശേഷം കഴിഞ്ഞദിവസം താരം കൊച്ചിയിലെത്തി. വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയില്‍ മോഹന്‍ലാലിനൊപ്പമുള്ള രംഗങ്ങളാണ് നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എമ്പുരാന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.

മൂന്ന് ദിവസത്തോളം ഖലീഫയുടെ ഷെഡ്യൂളുണ്ടാകും. ഇതിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ഐ ആം നോബഡിയുടെ ബാക്കി പോര്‍ഷനുകള്‍ പൃഥ്വി പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. റോഷാക്കിന് ശേഷം നിസാം ബഷീര്‍ ഒരുക്കുന്ന ഐ ആം നോബഡി ഹീസ്റ്റ് ത്രില്ലറാണ്. ഒരേസമയം നാല് വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമാണ് പൃഥ്വിരാജ്.

ഇതിന് പുറമെ അടുത്ത സംവിധാന സംരംഭത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ഇന്ദ്രജിത്തിനെ നായകനാക്കിയാണ് പൃഥ്വി അടുത്ത ചിത്രം സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. ക്ലാസ്‌മേറ്റ്‌സിലെ കോമ്പോയുടെ റീ യൂണിയനാകും ഈ ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്.

L3ക്ക് മുമ്പ് പൃഥ്വി ഒരുക്കുന്ന ഈ പ്രൊജക്ടിന്റെ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് അധികം വൈകാതെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വര്‍ഷം പൃഥ്വിയുടെ ലൈനപ്പിലുള്ള പ്രൊജക്ടുകള്‍ ഇവയൊക്കെയാണ്. അടുത്ത വര്‍ഷവും താരം ഒരുപിടി വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമാകുന്നുണ്ട്.

ഒ.ജിക്ക് ശേഷം സുജീത് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ പൃഥ്വി വില്ലനായി വേഷമിടുന്നു എന്ന് റൂമറുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. സലാര്‍ 2, സന്തോഷ് ട്രോഫി എന്നിവയും പൃഥ്വിയുടെ ലൈനപ്പിലുള്ള പ്രൊജക്ടുകളാണ്.

Content Highlight: Prithviraj doing back to back movies in Malayalam and Telugu

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more