| Sunday, 27th August 2017, 7:59 pm

'ആ പതിനൊന്ന് പേരില്‍ ആരേങ്കിലും ഒരാള്‍ ഇന്നിവിടെ വന്നേ പറ്റു'; സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തി ആദം ജോണിന്റെ രണ്ടാം ടീസര്‍; വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആരാധകരില്‍ ആകാംക്ഷയുയര്‍ത്തി പൃഥിരാജ്, ഭാവന ടീമിന്റെ ആദം ജോണിന്റെ രണ്ടാം ടീസര്‍ പുറത്ത് വന്നു. അദ്യ ടീസറില്‍ പൃഥി രാജ് ഇല്ലായിരുന്നെങ്കില്‍ രണ്ടാം ടീസറില്‍ പൃഥി മാത്രമേയുള്ളു. ആ പതിനൊന്ന് പേരില്‍ ആരേങ്കിലും ഒരാള്‍ ഇന്നിവിടെ വന്നേ പറ്റു എന്ന ആദത്തിന്റെ ഫോണ്‍ കോളോടെയാണ് ടീസര്‍ അവസാനിക്കുന്നത്.

ഒരു സസ്പെന്‍സ് തില്ലറായിരിക്കും ആദം എന്ന സൂചന ആദ്യ ടീസര്‍ തന്നിരുന്നു്. ആദ്യ ടീസറിനെ പോലെ തന്നെ ടീസറില്‍ മരണത്തെ സുചിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും നിറഞ്ഞ് നില്‍ക്കുന്നു.


Also read ദേവ്ഗണിനു മുന്നില്‍ പൂര്‍ണ്ണ നഗ്നയാകാനുള്ള തീരുമാനം എന്റേത്; അതില്‍ തെറ്റായി ഒന്നും തോന്നിയില്ലെന്നും ഇല്യാന; വീഡിയോ


ആദം ജോണിന്റെ ജീവിതവുമായി ഇഴ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ പറയുന്നത്. കൃഷിയോടുള്ള താല്‍പര്യത്തിനിടയില്‍ കല്യാണം പോലും കഴിക്കാന്‍ മറന്നുപോകുന്ന ആദം ജോണ്‍, ഒരിക്കല്‍ എമ്മി എന്ന പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. പ്രണയത്തിലാകുന്ന ഇരുവരും വിവാഹശേഷം ഹണിമൂണിനായി സ്‌കോട്ട്ലന്റിലേക്ക് യാത്ര പുറപ്പെടുന്നു. ഈ യാത്രയ്ക്കിടയില്‍ ആദമിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേരുന്ന കഥാപാത്രങ്ങളും അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയെ നയിക്കുന്നത്.

നവാഗതനായ ജിനു എബ്രഹാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദം ജോണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്. കൂടാതെ ഭാവന, നരേന്‍, രാഹുല്‍ മാധവ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 31 ന് തിയ്യെറ്ററില്‍ എത്തും

Latest Stories

We use cookies to give you the best possible experience. Learn more