| Wednesday, 23rd August 2017, 9:46 pm

മെഴുക് തിരികള്‍ ഉരുകിയുരുകി...; ആദം ജോണില്‍ പൃഥി പാടിയ പുതിയഗാനം പുറത്തിറങ്ങി, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആരാധകര്‍ ഏറേ ആകാംഷയോടെ കാത്തിരുന്ന പൃഥിരാജിന്റെ പുതിയ ചിത്രം ആദം ജോണില്‍ പൃഥി പാടിയ പാട്ട് പുറത്തിറങ്ങി.ചിത്രത്തിലെ ഏറ്റവും നിര്‍ണായക ഭാഗത്തിനൊപ്പമുള്ള മെഴുക് തിരികള്‍ ഉരുകിയുരുകി.. എന്നു തുടങ്ങുന്ന പാട്ടാണ് പൃഥ്വിയുടെതായി പുറത്ത് വന്നത്.

ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ ആണ് പുറത്ത് വന്നത്. ദീപക് ദേവാണ് പാട്ടിന് സംഗീതം പകര്‍ന്നത്.പുതിയ മുഖം, ഉറുമി എന്നീ ചിത്രങ്ങളില്‍ ദീപക് ദേവിന്റെ സംഗീതത്തില്‍ പൃഥ്വി പാടിയ പാട്ടുകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Also read ലോകത്ത് കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം; ഫോബ്‌സിന്റെ പുതിയ പട്ടിക പുറത്ത്


തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിതെന്നും ദീപകിന്റെ നിര്‍ബന്ധ പ്രകാരമാണ് ഗാനം ആലപിച്ചതെന്നും പൃഥ്വി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവാഗതനായ ജിനു എബ്രഹാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദം ജോണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പൃഥി അവതരിപ്പിക്കുന്നത്. കൂടാതെ ഭാവന, നരേന്‍, രാഹുല്‍ മാധവ്, സിദ്ദിഖ്, മണിയന്‍ പിള്ള രാജു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓണത്തിന് തിയ്യെറ്ററില്‍ എത്തും

Latest Stories

We use cookies to give you the best possible experience. Learn more