| Thursday, 11th June 2020, 9:32 pm

ജിം ബോഡി വിത്ത് നോ താടി; പുതിയ ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആടുജീവിതത്തിനായി കട്ടത്താടിയും മെലിഞ്ഞ ശരീരവുമുള്ള ലുക്കില്‍ നിന്ന് പുറത്തുവന്ന് നടന്‍ പൃഥ്വിരാജ്. ക്ലീന്‍ ഷേവ് ചെയ്ത തന്റെ പുതിയ ലുക്ക് പൃഥ്വി തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

ഭാര്യ സുപ്രിയയുമെത്തുള്ള ചിത്രമാണ് പൃഥ്വിരാജ് പുറത്തുവിട്ടത് ‘ജീം ബോഡി വിത്ത് നോ താടി’ എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പുറത്തുവിട്ടത്.

നേരത്തെ ‘ആടുജീവിത’ത്തിന് വേണ്ടി ഇരുപത് കിലോയിലേറെ ഭാരമാണ് പൃഥ്വിരാജ് കുറച്ചത് കട്ടതാടിയും മുടിയും ചിത്രത്തിനായി വളര്‍ത്തിയിരുന്നു. നേരത്തെ ജിം വര്‍ക്ക് ഔട്ടിന്റെ ചിത്രവും താരം പുറത്തുവിട്ടിരുന്നു.

ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മെയ് 29 നായിരുന്നു പൃഥ്വിരാജ് വീട്ടിലേക്കു മടങ്ങിയത്. തുടര്‍ന്ന് ഏഴു ദിവസം ഹോം ക്വറന്റീനില്‍ ആയിരുന്നു. ഇതിനുശേഷമാണ് പൃഥ്വി കുടുംബ വീട്ടിലേക്ക് മടങ്ങിയത്.

ജോര്‍ദ്ദാനിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം കേരളത്തില്‍ മടങ്ങിയെത്തിയ പൃഥ്വിരാജ് തന്റെ ക്വാറന്റൈന്‍ കാലത്തെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more