| Saturday, 4th February 2017, 6:06 pm

ഫസ്റ്റ് ക്ലാസ്സ് ലഭിക്കണമെങ്കില്‍ സെക്‌സ് ടോയ്‌സ് ഉപയോഗിക്കണം, സണ്ണി ലിയോണിനെ കണ്ടു പഠിക്കണം : സ്‌കുള്‍ വിദ്യാര്‍ത്ഥിനിക്ക് പ്രിന്‍സിപ്പലിന്റെ ഉപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്നെ ഇടയ്ക്കിടെ വന്ന് കാണണം ഞാന്‍ നിനക്ക് ധാര്‍മ്മിക പിന്തുണയും സാമ്പത്തിക സഹായങ്ങളും നല്‍കാം


ബംഗളൂരു: സണ്ണി ലിയോണിനെ റോള്‍ മോഡലാക്കണമെന്നും സെക്‌സ് ടോയ്‌സുകള്‍ ഉപയോഗിക്കണമെന്നും വിദ്യാര്‍ത്ഥിനിയോട് പ്രിന്‍സിപ്പല്‍. ബംഗളൂരുവിലെ സദാശിവ നഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലാണ് വിദ്യാര്‍ത്ഥിനിയോട് ഫസ്റ്റ് ക്ലാസ്സ് ലഭിക്കുന്നതിനായി പോണ്‍ നായികയെ റോള്‍ മോഡലാക്കാന്‍ ആവശ്യപ്പെട്ടത്. ലൈംഗിക പരാമര്‍ശം നടത്തിയ പ്രിന്‍സിപ്പല്‍ കുമാര്‍ ഠാക്കൂറിനെതിരെ വിദ്യര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കി.


Also read ലോ അക്കാദമി: ചര്‍ച്ചക്കിടെ മന്ത്രിയും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്ക് തര്‍ക്കം, ചര്‍ച്ചയില്‍ നിന്ന് മന്ത്രി ഇറങ്ങിപ്പോയി


“ബോയ് ഫ്രണ്ട് ഉണ്ടാകണം. സെക്‌സ് ടോയ്‌സുകള്‍ ഉഫയോഗിക്കണം. എന്നെ ഇടയ്ക്കിടെ വന്ന് കാണണം ഞാന്‍ നിനക്ക് ധാര്‍മ്മിക പിന്തുണയും സാമ്പത്തിക സഹായങ്ങളും നല്‍കാം ഇല്ലെങ്കില്‍ ഫസ്റ്റ് ക്ലാസ്സ് ലഭിക്കില്ലെന്നും” പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയോട് പ്രിന്‍സിപ്പല്‍ പറഞ്ഞു.

അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഫിസിക്‌സ് അധ്യാപകനാണ് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പലിന്റെ ചേമ്പറിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലായിരുന്നു പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്.


Dont miss സമാജ്‌വാദിയും കോണ്‍ഗ്രസും അഖിലേഷും, മായവതിയും കൂടിച്ചേര്‍ന്നതെന്തോ അതാണ് അഴിമതി: പുതിയ നിര്‍വ്വചനവുമായി ‘മോദി ഡിക്ഷണറി’ 


ഇതിനു മുമ്പും ഠാക്കൂറിനെതിരെ സ്‌കൂളില്‍ നിന്നും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പത്താം ക്ലാസ്സിലെയും പന്ത്രണ്ടിലെയും പെണ്‍കുട്ടികളോട് ഇയാള്‍ ലൈംഗിക ചുവയുള്ള വര്‍ത്തമാനം പറയുന്നതായാണ് പരാതി ഉയര്‍ന്നിട്ടുണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.പി.ഐ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കൗണ്‍സിലിംഗ് ആരംഭിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more