| Sunday, 9th November 2025, 3:14 pm

യൂട്യൂബര്‍ പറഞ്ഞത് ക്ഷമാപണമായി ഞാന്‍ കണക്കാക്കുന്നില്ല; സ്ത്രീകളെല്ലാവരും ഗൗരിക്കൊപ്പമാണ്: ശ്വേതാ മോനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടി ഗൗരി കിഷനെ ബോഡി ഷെയിം ചെയ്ത് അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി A.M.M.A പ്രസിസന്റ് ശ്വേതാ മേനോന്‍. താന്‍ ഗൗരിയുടെ കൂടെയാണെന്നും യൂട്യൂബര്‍ പറഞ്ഞത് ക്ഷമാപണമായി താന്‍ കണാക്കാക്കില്ലെന്നും ശ്വേത പറഞ്ഞു.

ഇന്നലെ യുട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക് ഗൗരിയോട് വിഷയത്തില്‍ മാപ്പ് പറഞ്ഞിരുന്നു. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവര്‍ക്ക് മാനസിക പ്രയാസമുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. ഈ വിഷയത്തില്‍ പ്രതികരികരണവുമായി എത്തിയിരിക്കുകയാണ് ശ്വേത. സിനിമ മേഖല എന്നല്ല, ഇവിടെയുള്ള എല്ലാ സ്ത്രീകളും ഗൗരിയോടൊപ്പമാണെന്നും ശ്വേത പറഞ്ഞു.

‘അത് മാപ്പാണ് എന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ പറഞ്ഞത് മാപ്പായിട്ട് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിന്റെ ബോഡി ലാങ്ക്വേജുമൊക്കെ കാണുമ്പോള്‍, നിങ്ങള്‍ക്ക് തന്നെ അത് മനസിലാകും. എല്ലാ സ്ത്രീകളും ഗൗരിക്ക് ഒപ്പമാണ്. ഇന്‍ഡസ്ട്രിലെ എന്നൊന്നും ഇല്ല, ഞങ്ങള്‍ എല്ലാവരും ഗൗരിയുടെ കൂടെയാണ്. ഇത് മാപ്പായി ഞാന്‍ കണക്കാക്കുന്നില്ല. ഞങ്ങള്‍ക്ക് ഇതിനും ബെറ്ററായ ഒരു മാപ്പ് പറച്ചില്‍ വേണം,’ ശ്വേത മേനോന്‍ പറയുന്നു.

തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിനിടെ നായകനോട് ഗൗരിയുടെ ഭാരത്തെക്കുറിച്ചുള്ള ചോദ്യം ഇയാള്‍ ഉന്നയിച്ചത്. ഈ ചോദ്യമാണ് ഗൗരിയെ ചൊടിപ്പിച്ചത്. സിനിമയും തന്റെ ഭാരവും തമ്മില്‍ എന്താണ് ബന്ധമെന്നും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്നും ഗൗരി പറഞ്ഞു. സംഭവത്തിന് പിന്നാലെ ചിന്മയി അടക്കുമുള്ള ആളുകള്‍ സിനിമാ മേഖലയില്‍ നിന്ന് ഗൗരിക്ക് പിന്തുണയുമാായി രംഗത്തെത്തി.

Content highlight: President Shweta Menon responds to the body-shaming incident involving Gauri Kishan

We use cookies to give you the best possible experience. Learn more