| Wednesday, 1st September 2010, 8:08 am

ഇറാഖില്‍ നിന്നുള്ള സേനാ പിന്മാറ്റം പൂര്‍­ണ­മായി: ഒബാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇറാ­ഖില്‍ നി­ന്നു­ള്ള അ­മേ­രിക്കന്‍ സേ­ന­യുടെ പിന്മാറ്റം പൂര്‍ണമായതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 21-ാം നൂറ്റാണ്ടിലെ മികച്ച നേതൃത്വ ശക്തിയാണ് അമേരിക്ക എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഇറാഖി­ലെ സൈനി­ക ന­ട­പ­ടി­യെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഇ­റാ­ഖി­ലെ സേ­ന പിന്‍­മാറ്റ­ത്തെ കു­റിച്ച് രാജ്യത്തോട് നടത്തിയ തല്‍സമയ ടെലിവിഷന്‍ സംപ്രേ­ക്ഷ­ണ­ത്തില്‍ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

ഇറാഖിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചു നല്‍കുകയാ­ണ്. രാജ്യസുരക്ഷയടക്കമുള്ള കടമകള്‍ ഇറാഖിലെ പൗരന്മാര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇറാഖിന്റെ ഭരണം അവിടത്തെ സര്‍ക്കാരിനെ തിരിച്ചേല്പിക്കുന്നതിലൂടെ അമേരിക്കന്‍ ജനതയ്ക്കും, ലോകത്തിനും നല്‍കിയ വാ­ക്ക് ത­ന്റെ സര്‍­ക്കാര്‍ പാലിച്ചിരിക്കുകയാണെന്നും ഒബാമ പ­റഞ്ഞു. അല്‍ ഖായിദ ഭീകര ശൃംഖലയുടെ ആസ്ഥാനം പാ­ക് അ­തിര്‍­ത്തി­യി­ലാണ്. അല്‍ ഖായിദയെ തുടച്ചു നീക്കുന്നതുവരെ അഫ്ഗാനിലെ ദൗത്യം തുടരേണ്ടത് അനിവാര്യ­മാ­ണന്നും അ­തി­ന് ശേ­ഷം മാ­ത്ര­മേ അ­ഫ്­ഗാ­നില്‍ നി­ന്ന് സേന­യെ പിന്‍­വ­ലി­ക്കു­ക­യു­ള്ളു­വെ­ന്നും ഒബാ­മ വ്യ­ക്ത­മാക്കി.

ഇറാഖില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാനാ­യി ഇ­റാ­ഖി­കള്‍ക്ക് സുഹൃത് രാജ്യമെന്ന നിലയില്‍ അമേരിക്ക സ­ഹായം നല്‍കുമെന്നും അ­ദ്ദേ­ഹം അ­റി­യിച്ചു.

വര: ജൈ­രാ­ജ് ടിജി

We use cookies to give you the best possible experience. Learn more