ഷുവര്‍ഷോട്ട് ഹിറ്റാകുമെന്ന് പലരും കരുതിയ പ്രേമലു 2ല്‍ നിന്ന് നസ്‌ലെന്‍ പിന്‍വാങ്ങിയത് സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഭാഷാതിര്‍ത്തികള്‍ കടന്ന് ചര്‍ച്ചയായ പ്രേമലു 2 ബോക്‌സ് ഓഫീസില്‍ വിജയിക്കുമെന്ന് ട്രാക്കര്‍മാര്‍ വിശ്വസിച്ചു. എന്നാല്‍ ചിത്രം ഡ്രോപ്പായത് പലരിലും നിരാശയുണര്‍ത്തി. ഇപ്പോഴിതാ ചിത്രം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.
നസ്‌ലെന് പകരം വേറെ ഏതെങ്കിലും നടനെ വെച്ച് ചെയ്യാനുള്ള ഓപ്ഷനാണ് പലരും മുന്നോട്ടുവെക്കുന്നത്. ആദ്യം സന്ദീപ് പ്രദീപിന്റെ പേര് ഉയര്‍ന്നുകേട്ടെങ്കിലും ഇപ്പോള്‍ മറ്റൊരു പേരാണ് സിനിമാപേജുകളിലെ ചര്‍ച്ച. ഹോളിവുഡ് താരം റോബര്‍ട്ട് പാറ്റിന്‍സണെയാണ് സച്ചിന്റെ റോളിലേക്ക് പരിഹസാരൂപേണ പലരും നിര്‍ദേശിക്കുന്നത്.
പുതിയ ജെയിംസ് ബോണ്ടിന്റെ അനൗണ്‍സ്‌മെന്റിന് ശേഷം പാറ്റിന്‍സണ്‍ ട്രോള്‍ പേജുകളുടെ ഇരയായി മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന എല്ലാ ബിഗ് ബജറ്റ് സിനിമകളിലും പാറ്റിന്‍സന്റെ സാന്നിധ്യമുള്ളതാണ് ട്രോളിന്റെ കാരണം. പ്രേമലു 2ന്റെ ഓഡിഷന് നസ്‌ലെന് പകരം പാറ്റിന്‍സണ്‍ കയറിവരുന്ന ട്രോള്‍ വീഡിയോ ഇതിനോടകം വൈറലായി.
തമിഴ് പേജുകളും താരത്തെ ട്രോള്‍ മെറ്റീരിയലാക്കുന്നുണ്ട്. സിലമ്പരസന് പകരം അരസനിലേക്ക് വെട്രിമാരന്‍ പാറ്റിന്‍സണെ വിളിച്ചെന്നും മരുതനായകവും താരത്തെ വെച്ച് ചെയ്യുമെന്നും സര്‍ക്കാസം പോസ്റ്റുകളില്‍ പറയുന്നു. ബോളിവുഡിലായിരുന്നെങ്കില്‍ അനിമല്‍, ധുരന്ധര്‍ തുടങ്ങി സകല സിനിമകളും പാറ്റിന്‍സണ്‍ തന്നെ ചെയ്യുമെന്നും ട്രോളുകളുണ്ട്.
ഡ്യൂണ്‍ 3, ബാറ്റ്മാന്‍ 2, ദി ടേക്ക് തുടങ്ങിയ വമ്പന്‍ സിനിമകളില്‍ പാറ്റിന്‍സണ്‍ ഭാഗമാണ്. ഹാരി പോര്‍ട്ടറില്‍ മജീഷ്യന്‍, ട്വലൈറ്റില്‍ വാംപയര്‍, ഡ്യൂണില്‍ വില്ലന്‍, ഒഡീസിയില്‍ ഗ്രീക്ക് രാജാവ്, ബാറ്റ്മാന്‍ എന്ന സൂപ്പര്‍ഹീറോ, ജെയിംസ് ബോണ്ട് എന്ന ഐക്കോണിക് കഥാപാത്രം തുടങ്ങി ഒരു സാധാരണ മനുഷ്യന്റെ ഡ്രീം റോളുകളെല്ലാം ചെയ്യാന്‍ സാധിച്ച ഒരേയൊരു നടന്‍ കൂടിയാണ് റോബര്‍ട്ട് പാറ്റിന്‍സണെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
ട്വലൈറ്റ് സാഗയ്ക്ക് ശേഷം വലിയ രീതിയില്‍ പരിഹാസങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന നടന്‍ ഇന്ന് ഹോളിവുഡിലെ ഏറ്റവും വലിയ പ്രൊജക്ടുകളുടെ നായകനായതിനെയും പലരും പ്രശംസിക്കുന്നു. നടനായും സ്റ്റാറായും പാറ്റിന്‍സന്റെ ഫുള്‍ ഫോം സിനിമാലോകം കാണാനിരിക്കുന്നതേയുള്ളൂ എന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Premalu 2 trolls about Robert Pattinson viral in social media