| Tuesday, 12th September 2017, 1:45 pm

'മതിയുറങ്ങിയത്, എണീറ്റ് പോ'; ഫൈനല്‍ തീര്‍ന്നത് അറിയാതെ കളി കാണാനും സപ്പോര്‍ട്ട് ചെയ്യാനും പ്രീതി സിന്റ; ട്രോള്‍ മഴ തീര്‍ത്ത് ക്രിക്കറ്റ് ലോകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമയായ ക്രിക്കറ്റ് ആരാധകര്‍ക്കും ഏറെ പരിചിതയാണ്. സിനിമയോടുള്ള അതേ താല്‍പര്യവും പാഷനുമെല്ലാം പ്രീതിയ്ക്ക് ക്രിക്കറ്റിനോടും ഉണ്ട്. തന്റെ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ താരം മിക്കപ്പോഴും ഗ്യാലറിയിലുണ്ടാവുകയും ചെയ്യും.

ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയും പ്രീതി ക്രിക്കറ്റില്‍ ഇടപെടാറുണ്ട്. പ്രീതിയുടെ ക്രിക്കറ്റ് സ്‌നേഹത്തെ പ്രശംസിച്ച അതേ ആരാധകരിന്ന് പ്രീതിയെ ട്രോളുന്ന തിരിക്കിലാണ്. പ്രീതിയ്ക്ക് പറ്റിയ ഒരമളിയാണ് താരത്തിനെതിരെ തിരിയാന്‍ സോഷ്യല്‍ മീഡിയയെ പ്രേരിപ്പിച്ചിരിക്കുന്നത്.

ഐ.പി.എല്ലിന്റെ അത്രവരില്ലെങ്കിലും കരീബിയന്‍ പ്രീമിയര്‍ ലീഗും ക്രിക്കറ്റ് ലോകത്ത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടൂര്‍ണ്ണമെന്റിന് നല്ല ആരാധക പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സും സെയ്ന്റ്.കിറ്റ്‌സും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെയാണ് പ്രീതിയ്ക്ക് അബദ്ധം പറ്റിയത്.


Also Read:  ‘ഇതിന് വേണ്ടിയല്ല സൗത്ത് ലൈവ് തുടങ്ങിയത്’; സൗത്ത് ലൈവിന്റെ വിശ്വാസ്യത നിലനിര്‍ത്താന്‍ സെബാസ്റ്റ്യന്‍ പോള്‍ രാജിവെക്കണമെന്ന് എം.പി ബഷീര്‍


മത്സരം കാണാനും നൈറ്റ് റൈഡേഴ്‌സിനെ പ്രോത്സാഹിപ്പിക്കാനും പറഞ്ഞതാണ് പ്രീതിയ്ക്ക് വിനയായത്. കാരണം പ്രീതിയത് പറയുമ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. മത്സരം എന്തായെന്ന് ചോദിച്ച ആരാധകന് ട്വിറ്ററിലൂടെ മറുപടി നല്‍കുന്നതിനിടെയാണ് പ്രീതിയ്ക്ക് ഈ അബദ്ധം പറ്റിയത്.

ഇതോടെ പ്രീതിയ്ക്ക് പറ്റിയ അമളി ട്രോളന്മാര്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് താരത്തെ പരിഹസിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

ആവേശകരമായ മത്സരത്തിനൊടുവില്‍ നൈറ്റ് റൈഡേഴ്‌സ് കിറ്റ്‌സിനെ പരാജയപ്പെടുത്തി കിരീടം നേടുകയായിരുന്നു. രണ്ടാമത്തെ കിരീട നേട്ടമാണ് നൈറ്റ് റൈഡേഴ്‌സിനിത്. കെവിന്‍ കൂപ്പറിന്റെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more