മറ്റൊരു ക്ലാഷ് റിലീസിനാണ് ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്നത്. ഇത്തവണ രണ്ട് ഇന്ഡസ്ട്രികളിലായാണ് ചിത്രങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ സൗത്ത് ഇന്ത്യ വേഴ്സസ് നോര്‍ത്ത് ഇന്ത്യ ക്ലാഷിനാണ് കളമൊരുങ്ങുന്നത്. നിതിഷ് തിവാരി സംവിധാനം ചെയ്ത് വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന രാമായണ നവംബര്‍ അഞ്ചിന് റിലീസിനെത്തുമ്പോള്‍ ഒരു ദിവസത്തെ വ്യത്യാസത്തില്‍ നവംബര്‍ ആറിനാണ് മലയാളിയായ ജിത്തു മാധവന് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം സീന്‍ തിയേറ്ററുകളിലേക്കെത്തുന്നത്.
സീന്‍. Photo: District
ഇതിനൊപ്പം രണ്ട് പ്രധാനപ്പെട്ട ചിത്രങ്ങള്‍ കൂടെ ദീപാവലിയ്ക്ക് തിയേറ്ററിലെത്തുന്നുണ്ട്. ഇതിലൊന്നാണ് ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ഡിസ്കോ. നവംബര്‍ ആറിന് തിയേറ്ററിലേക്കെത്തുന്ന ചിത്രത്തിലെ ഗാനം ഇതിനോടകം വൈറലായിരുന്നു. ഇതിനൊപ്പം തന്നെ നയന്‍താര നായികയാകുന്ന മൂക്കുത്തി അമ്മന്‍ 2വും തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. എന്നാല്‍ കേരള ബോക്സ് ഓഫീസിലെ പ്രീ ബുക്കിങ്ങില്‍ വ്യക്തമായ ആധിപത്യമാണ് ജിത്തു മാധവന്റെ സീന്‍ കാഴ്ചവെക്കുന്നത്.
ചിത്രം റിലീസ് ചെയ്യാന്‍ ഇനിയും ഒരു ദിവസം ബാക്കിനില്‍ക്കവെ ഇതിനോടകം രണ്ട് കോടിയോളമാണ് പ്രീ ബുക്കിങ്ങിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. 1500ലധികം ഷോകളാണ് ആദ്യ ദിനം സീനിനായി കേരളത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം നാളെ(വ്യാഴം) റിലീസ് ചെയ്യുന്ന രാമായണ നേടിയിരിക്കുന്ന ഒന്നേകാല്‍ കോടി രൂപയാണ്. രണ്ട് അന്യഭാഷ ചിത്രങ്ങള്‍ക്കും വന്‍ പ്രതികരണം ലഭിക്കുമ്പോള്‍ മലയാള സിനിമയായ ഡിസ്കോയ്ക്ക് 13 ലക്ഷം മാത്രമാണ് നേടാന്‍ സാധിച്ചിരിക്കുന്നത്. എന്നാല്‍ കേരള ബോക്സ് ഓഫീസില്‍ ഇതിലും പരിതാപകരമായി നില്ക്കുന്ന മൂക്കുത്തി അമ്മന്‍ 2ന്റെ പ്രീ സെയ്ല് കളക്ഷനാണ്. ഒരു ലക്ഷം മാത്രമാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ബുക്കിങ്ങിലൂടെയുള്ള കളക്ഷന്‍.
4000 കോടി ബജറ്റില്‍ രണ്ട് ഭാഗങ്ങളിലായാണ് നമിത് മല്‍ഹോത്ര നിര്‍മിക്കുന്ന രാമായണ റിലീസിനൊരുങ്ങുന്നത്. രാമനായി രണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും രാവണനായി യഷും എത്തുന്ന ചിത്രത്തിന് വിദേശത്ത് നടന്ന പ്രീമിയര്‍ ഷോയില്‍ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ ആദ്യഭാഗം വിജയമാകണമെങ്കില്‍ ചുരുങ്ങിയത് മൂവായിരം കോടിയെങ്കിലും ഗ്രോസ് കളക്ഷന്‍ ലഭിക്കേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രാമായണ. Photo: X.com
സംവിധായകന് പുറമെ നസ്ലെന്, നസ്രിയ, ലാല്‍ തുടങ്ങി ചിത്രത്തിലെ അണിയറപ്രവര്‍ത്തകരെല്ലാം മലയാളികളാണെങ്കിലും ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുങ്ങുന്നത്. കറുപ്പിലൂടെ തന്റെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ സൂര്യ വിശ്വനാഥന് ആന്‍ഡ് സണ്സിലൂടെയും വലിയ വിജയമായിരുന്നു സ്വന്തമാക്കിയത്. ഇത് തുടരാനുള്ള എല്ലാ തയ്യറെടുപ്പുകളുമായാണ് സൂര്യ സീനിലേക്കെത്തുന്നത്.
Content Highlight: Pre booking sale of Kerala Box office for Diwali films including Scene and Ramayana