| Friday, 28th September 2018, 11:18 am

വിധി ദു:ഖകരം; റിവ്യൂ പെറ്റീഷന്‍ നല്‍കുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ദു:ഖകരമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.

ഒരു മതത്തിന്റേയും വിശ്വാസത്തില്‍ ഭരണഘടന ഇടപെടരുത്. മത സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനും കൂട്ടായ്മയുണ്ടാക്കണം. റിവ്യൂ പെറ്റീഷന്‍ കൊടുക്കാന്‍ അവസരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

കൃസ്ത്യന്‍ മുസ്‌ലീം മതസംഘടനകളെ കൂടി ബാധിക്കുന്ന വിധിയാണ് ഇതെന്നും സമാനമായി ചിന്തിക്കുന്ന ആളുകളെ അണിനിരത്തി ഒക്ടോബര്‍ ആദ്യവാരം തന്ന റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യാനാണ് തീരുമാനമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ദീര്‍ഘകാലമായി നടക്കുന്ന നിയമപോരാട്ടമാണ് ഇതെന്നും ചരിത്രപരമായ വിധിയെന്നുമായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വിധി നടപ്പിലാക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്.

വിധി നടപ്പിലാക്കുന്നതിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. സമവായത്തിലൂടെ പരിഹരിക്കുമെന്നാണ് കരുതുന്നത്. നിയമവാഴ്ചയ്ക്കാണ് പ്രാധാന്യം. ഇനി ദേവസ്വം ബോര്‍ഡ് തീരുമാനിക്കും. എല്ലാവരും സുപ്രീം കോടതി വിധിക്ക് വിധേയരാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more