| Thursday, 23rd October 2025, 4:45 pm

ഓസ്‌ട്രേലിയന്‍ ആധിപത്യത്തില്‍ ഇന്ത്യയുടെ മാസ് എന്‍ട്രി; പ്രതിക തൂക്കിയത് വമ്പന്‍ റെക്കോഡ്!

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ഏകദിനത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ടോസ് നഷ്ടമാകുന്നത്.

നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 107 റണ്‍സാ നേടിയത്. സ്മൃതി മന്ഥാന 52 പന്തില്‍ 52* റണ്‍സും പ്രതിക റവാള്‍ 63 പന്തില്‍ 42* റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്. ഇരുവരുടേയും മിന്നും പ്രകടനത്തില്‍ 100+ റണ്‍സിന്റെ കൂട്ടുകെട്ടും പിറന്നു.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രതിക റവാള്‍. വനിതാ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് പ്രതികയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം ലിന്‍സെ റീലര്‍ക്കൊപ്പമെത്താനും പ്രതികയ്ക്ക് സാധിച്ചു.

വനിതാ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, ടീം, ഇന്നിങ്‌സ് എന്ന ക്രമത്തില്‍

ലിന്‍ഡ്‌സെ റാലര്‍ – ഓസ്‌ട്രേലിയ – 23 ഇന്നിങ്‌സ്

പ്രതിക റവാള്‍ – ഇന്ത്യ – 23 ഇന്നിങ്‌സ്

നിക്കോള്‍ ബോള്‍ട്ടണ്‍ – ഓസ്‌ട്രേലിയ – 25 ഇന്നിങ്‌സ്

മെഗ് ലാനിങ് – ഓസ്‌ട്രേലിയ – 25 ഇന്നിങ്‌സ്

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

പ്രതീക റാവല്‍, സ്മൃതി മന്ഥാന, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), സ്‌നേഹ റാണ, ക്രാന്തി ഗൗഡ്, നല്ലപ്പുറെഡ്ഡി ചരണി, രേണുക സിംഗ് താക്കൂര്‍

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവന്‍

സൂസി ബേറ്റ്‌സ്, ജോര്‍ജിയ പ്ലിമ്മര്‍, അമേലിയ കെര്‍, സോഫി ഡെവിന്‍ (ക്യാപ്റ്റന്‍), ബ്രൂക്ക് ഹാലിഡേ, മാഡി ഗ്രീന്‍, ഇസി ഗേസ്(വിക്കറ്റ് കീപ്പര്‍), ജെസ് കെര്‍, റോസ്‌മേരി മെയര്‍, ലിയ തഹുഹു, ഈഡന്‍ കാര്‍സണ്‍

Content Highlight: Pratika Rawal In Great Record Achievement In Women’s ODI
We use cookies to give you the best possible experience. Learn more