| Friday, 31st May 2019, 4:00 pm

ലാളിത്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ആഘോഷിക്കുന്ന പ്രതാപ് ചന്ദ്ര സാരംഗിക്ക് ഇങ്ങനെയൊരു ഭൂതകാലമുണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഓട്ടോറിക്ഷയില്‍ വോട്ട് ചോദിച്ച് കേന്ദ്ര മന്ത്രിയായതിന്റെ പേരില്‍ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ആഘോഷിക്കുകയാണ്  പ്രതാപ് ചന്ദ്ര സാരംഗിയെ. സാരംഗിയുടെ മുളകൊണ്ടുണ്ടാക്കിയ വീടിന്റേയും, ഓട്ടോറിക്ഷയിലെ യാത്രയുടേയും ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കൊണ്ടാടിയിരുന്നു.

പ്രതാപ് ചന്ദ്ര സാരംഗിയുടെ ഭൂതകാലം അത്ര കയ്യടിയര്‍ഹിക്കുന്നതല്ല.1999 ല്‍ ക്രിസ്ത്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളേയും ബജ്‌റംഗ് ദള്‍ കൊലപ്പെടുത്തുമ്പോള്‍ ബജ്‌റംഗ് ദളിന്റെ നേതാവായിരുന്നു പ്രതാപ് ചന്ദ്ര സാരംഗി.

അന്ന് ദാരാ സിങ്ങുള്‍പ്പടെ ബജ്‌റംഗ് ദള്‍ അംഗങ്ങളായ 12 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുടെ ശിക്ഷ വെട്ടി കുറക്കുകയും ചെയ്തു.

2002ല്‍ പാര്‍ലമെന്റ് ആക്രമണത്തെ തുടര്‍ന്ന് സംഘ പരിവാര്‍ നടത്തിയ അക്രമങ്ങളുടെ ഭാഗമായി ഒറീസ അസംബ്ലി ആക്രമിക്കുകയും പൊതു മുതല്‍ഡ നശിപ്പിക്കുകയും ചെയ്ത കേസിലും പ്രതാപ് ചന്ദ്ര സാരംഗി പ്രതിയാണ്.

Latest Stories

We use cookies to give you the best possible experience. Learn more