ഇന്ത്യയ്‌ക്കെതിരായ ആദ്യ ടി-20 മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് അയര്‍ലാന്‍ഡ് സ്വന്തമാക്കിയത്. സ്റ്റോര്‍മോണ്ടില്‍ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു അയര്‍ലാന്‍ഡിന്റെ വിജയം. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ അയര്‍ലാന്‍ഡിനെതിരെ പരാജയപ്പെടുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം ബൗളിങ് പ്രകടനമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് താരം പ്രസിദ്ധ് കൃഷ്ണ കാഴ്ചവെച്ചത്. നാല് ഓവര്‍ എറിഞ്ഞ് 57 റണ്‍സായിരുന്നു താരം വഴങ്ങിയത്. മാത്രമല്ല 14.25 എന്ന എക്കോണമിയായിരുന്നു താരം വഴങ്ങിയത്.
ഇതിന് പിന്നാലെ ഒരു മോശം റെക്കോഡും താരത്തിന്റെ തലയില്‍ പതിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ 50+ റണ്‍സ് വഴങ്ങുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് പ്രസിദ്ധ്. നാണക്കേഡിന്റെ മുള്‍ക്കിരീടത്തില്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പമാണ് പ്രസിദ്ധ് കൃഷ്ണ റെക്കോഡ് പങ്കിടുന്നത്.
അര്‍ഷ്ദീപ് സിങ് – 6
യുസ്വേന്ദ്ര ചഹല്‍ – 4
പ്രസിദ്ധ് കൃഷ്ണ – 3
വരുണ്‍ ചര്കവര്‍ത്തി – 3
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയാണ് വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ മടങ്ങിയത്. 20 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 50 റണ്‍സായിരുന്നു താരം നേടിയത്. 250 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റും അഭി സ്വന്തമാക്കിയിരുന്നു. താരത്തിന് പുറമെ ശിവം ദുബെ 14 പന്തില്‍ 25 റണ്‍സും തിലക് വര്‍മ 19 റണ്‍സും നേടി.
അയര്‍ലാന്‍ഡിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കറാണ്. 36 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. താരത്തിന് പുറമെ മധ്യനിര താരം ഗാരെത് ഡിലാനി 32 പന്തില്‍ 49 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ജോര്‍ജ് ഡോക്രല്‍ 19 റണ്‍സും നേടി മികവ് പുലര്‍ത്തി.
Content Highlight: Prasidh Krishna In Unwanted Record For India In T-20