| Friday, 12th January 2018, 8:33 pm

'എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ'; അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വോട്ടു ചോദിച്ച് പ്രശാന്ത് നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോയ വര്‍ഷത്തിലെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്‌മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് പ്രൈവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.

“കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും”
NM (space)A എന്നൊരു SMS, 56767123 എന്ന നമ്പറിലേക്ക് അയക്കൂ എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ…എന്നായിരുന്നു പ്രശാന്ത് നായരുടെ പോസ്റ്റ്.

ഇതോടൊപ്പം “മന്ത്രിപദവും പിന്നെ തള്ളും ട്രോളും: കണ്ണന്താനം പറയുന്നത്, ന്യൂസ്‌മേക്കര്‍ സംവാദം” എന്ന പേരിലുള്ള കണ്ണന്താനത്തിന്റെ ന്യൂസ് മേക്കര്‍ സംവാദ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി.

We use cookies to give you the best possible experience. Learn more