| Friday, 6th April 2018, 9:24 pm

കോഴിക്കോടന്‍ കരുത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡുയര്‍ത്തി; രണ്ടാംപകുതിയില്‍ ലീഡ് രണ്ടാക്കി പ്രശാന്ത് ; ബ്ലാസ്റ്റേഴ്‌സ് 2 - നെറോക്ക 0

സ്പോര്‍ട്സ് ഡെസ്‌ക്

ഭുവനേശ്വര്‍: സൂപ്പര്‍ കപ്പിലെ ആദ്യ പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ ലീഡ് രണ്ടാ്ക്കിയ ഉയര്‍ത്തി. രണ്ടാ പകുതിയുടെ തുടക്കത്തില്‍ മലയാളിത്താരം പ്രശാന്താണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്.

മത്സരത്തിന്റെ 49-ാം മിനിട്ടില്‍ പുള്‍ഗയുടെ മുന്നേറ്റത്തില്‍ നിന്നാണ് കേരളത്തിന്റെ ഗോള്‍ നേട്ടം. നെറോക്കന്‍ മിഡ്ഫീല്‍ഡിനെ മറികടന്ന് പുള്‍ഗ നല്‍കിയ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച പെക്കൂസണ്‍ പ്രശാന്തിനു പന്ത് നല്‍കുകയായിരുന്നു. ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്ന് പ്രശാന്ത് തൊടുത്ത ഷോട്ടിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടിയത്.


മത്സരത്തിന്റെ 58 ാമ മിനുട്ടില്‍ മറ്റൊരു സൂപ്പര്‍ ചാന്‍സ് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. വിനീതും പെക്കൂസണും പ്രശാന്തും ചേര്‍ന്ന നെറോക്ക ഗോള്‍ മുഖത്ത് നിരന്തരം അക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ മത്സരം പത്ത് മിനുട്ട് പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു കേരളം ആദ്യ ഗോള്‍ നേടിയത്. പതിനൊന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലൂടെയാണ് വിക്ടര്‍ പുള്‍ഗ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്.

നെറോക്ക താരത്തിന്റെ ഹാന്‍ഡ് ബോളിനു ലഭിച്ച പെനാല്‍റ്റിയാണ് പുള്‍ഗ ലക്ഷ്യത്തിലെത്തിച്ചത്. പ്രശാന്തും വിനീതും ചേര്‍ന്ന് നടത്തിയ മികച്ച നീക്കത്തിന്റെ ഫലമായിരുന്നു ആദ്യ ഗോള്‍.

Latest Stories

We use cookies to give you the best possible experience. Learn more