| Wednesday, 4th September 2019, 11:34 pm

'കച്ചറയാക്കാണ്ട് ദ്വീപീന്ന് പോകച്ചൊല്ല്'; ഒരു കംപ്ലീറ്റ് വിനായകന്‍ പാക്കേജ്; പ്രണയമീനുകളുടെ കടലിന്റെ ട്രെയിലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ആമി’ക്കു ശേഷം സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലക്ഷദ്വീപ് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ വിനായകനാണു പ്രധാന കഥാപാത്രം.

തെലുഗു നടന്‍ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജോണ്‍ പോളും കമലും ചേര്‍ന്നാണ് പ്രണയമീനുകളുടെ കടലിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 31 വര്‍ഷത്തിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണു നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്കു ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ പുറത്തുവന്ന സിനിമയുടെ ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.

We use cookies to give you the best possible experience. Learn more