| Tuesday, 22nd January 2019, 8:14 pm

അപ്പന്റെ ചരിത്രം അപ്പന്, സ്വന്തം ചരിത്രം കുറിക്കാനൊരുങ്ങി പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയ്‌ലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആദിക്കു ശേഷം പ്രണവ് മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയലര്‍ പുറത്ത്. തമിഴ് സൂപ്പര്‍താരം സൂര്യയാണ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം ആദി പോലെ ആക്ഷന്‍ നിറഞ്ഞ ഒരു മാസ് ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മിക്കുന്ന ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളില്‍ എത്തും.

ചിത്രത്തിന്റെ പോസ്റ്ററും ടീസറും ഗാനവുമെല്ലാം ഇതിനകം ഏറെ ആരാധകശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഗോപി സുന്ദറും സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം പീറ്റര്‍ ഹെയ്ന്‍ ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങളാണ്. പ്രണവിന്റെ മെയ് വഴക്കവും പീറ്റര്‍ ഹെയ്‌നിന്റെ ആക്ഷന്‍ കൊറിയോഗ്രഫി മികവും മലയാളത്തിലെ മികച്ച ഒരു ആക്ഷന്‍ ചിത്രം സമ്മാനിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സയ ഡേവിഡാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ഷാജു ശ്രീധര്‍ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more