| Thursday, 7th June 2018, 8:13 am

പ്രണബ് മുഖര്‍ജി പങ്കെടുക്കുന്ന ആര്‍.എസ്.എസ് പരിപാടി ഇന്ന്; പ്രണബ് പറയുക എന്താണെന്ന് ഉറ്റുനോക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: വലിയ വിവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും ശേഷം ഇന്ന് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍.എസ്.എസിന്റെ നാഗ്പൂരില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ആർ.എസ്.എസിന്റെ സംഘ ശിക്ഷ് വർഗ്ഗിലാണ് പ്രണബ് പങ്കെടുക്കുക.

ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി ഇന്നലെ തന്നെ പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ എത്തിയിട്ടുണ്ട്.

തനിക്ക് പറയാനുള്ളത് ആര്‍.എസ്.എസ് പരിപാടിയില്‍ വ്യക്തമാക്കാം എന്ന് വിവാദങ്ങളോട് പ്രതികരിച്ച പ്രണബിന്റെ വാക്കുകള്‍ എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

നേരത്തെ ടോം വടക്കന്‍, സീതാറാം യെച്ചൂരി. പി ചിദംബരം തുടങ്ങിയ പ്രമുഖര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബിന്റെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇന്നലെ പ്രണബിന്റെ മകള്‍ ശര്‍മിസ്തയും അച്ഛന്റെ തീരുമാനത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തു.

താന്‍ ബി.ജെ.പിയിലേക്കില്ലെന്നും, കോണ്‍ഗ്രസിലാണ് തന്റെ പ്രതീക്ഷയെന്നും ആര്‍.എസ്.എസിലെ വൃത്തികേടുകള്‍ അച്ഛന്‍ മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നുമാണ് ശര്‍മിസ്ത ട്വീറ്റ് ചെയ്തത്.

Latest Stories

We use cookies to give you the best possible experience. Learn more