| Monday, 8th December 2025, 5:40 pm

വളരെ സ്‌ട്രേഞ്ച് ആയിട്ടുള്ള, ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള കപ്പിള്‍സ് ആണ് നസ്രിയയും ഫഹദും: പ്രകാശ് വര്‍മ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ഇന്ത്യന്‍ പരസ്യചിത്ര സംവിധായകനും നടനുമാണ് പ്രകാശ് വര്‍മ്മ. വോഡോഫോണ്‍, സൂസൂ എന്നീ പരസ്യങ്ങളാണ് പ്രകാശ് വര്‍മ്മയുടെ കരിയറില്‍ വഴിത്തിരിവായി മാറിയത്. തുടരും സിനിമയിലൂടെയാണ് പ്രകാശ് വര്‍മ്മ മലയാളി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതനായത്.

കാമറി ഐസ്‌ക്രീമിന്റെ ക്യാമ്പയിനുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കിടുകയാണ് പ്രകാശ് വര്‍മ്മ. Love has many flavours എന്ന ടാഗ് ലൈനോട് കൂടി ഇറങ്ങിയ പരസ്യം പോലെ തന്നെയാണ് അതിലഭിനയിച്ച നസ്രിയയും ഫഹദും എന്ന് പറയുകയാണ് പ്രകാശ് വര്‍മ്മ.
തനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട താരജോഡികളാണിവരെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സ്‌ട്രേഞ്ച് ആയിട്ടുള്ള എന്നാല്‍ അതേസമയം വളരെ ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള ഒരു ജോഡിയാണ് നസ്രിയയും ഫഹദും എന്ന് പ്രകാശ് വര്‍മ്മ പറയുന്നു. W S L മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കെന്നും ഇഷ്ടപ്പെട്ട ഏറെ സ്നേഹമുള്ള താരജോഡികളാണ് നസ്രിയയും ഫഹദും. ഈ ഒരു പരസ്യത്തിലൂടെ മാത്രം പരിചയമുള്ളവരല്ല ഞങ്ങള്‍. എനിക്കവരോടുള്ള സ്‌നേഹം പോലെ തന്നെ അവര്‍ക്കെന്നോടും വളരെ സ്‌നേഹമാണ്.

പ്രകാശ് വര്‍മ Photo: Screen Grab/WSL Media

ഞാനുമായി നല്ലൊരു ആത്മബന്ധം സൂക്ഷിക്കുന്നവരാണവര്‍. എനിക്ക് ഏതെങ്കിലും ഒരു താരത്തെ കൊണ്ടുവന്ന് ഒരു പ്രൊഡക്ട് നല്ലതാണ് എന്ന് പറയിപ്പിക്കുന്നതിലും കൂടുതല്‍ താല്പര്യം ഓരോരുത്തരുടെ ജീവിതാനുഭവത്തിലൂടെ കടന്നു പോകുന്ന രീതിയില്‍ ഒരു കാര്യം ചിത്രീകരിക്കുന്നതാണ്.

അതുകൊണ്ട് തന്നെയാണ് നസ്രിയ – ഫഹദ് താരജോടികളോട് അവരുടെ ജീവിത യാത്രയിലൂടെ ആ സബ്‌ജെക്ടിനെ കൊണ്ടുപോകാം എന്ന് പറഞ്ഞതും. അവരുടെ ചെറിയ വഴക്കുകളും പരിഭവങ്ങളും സന്തോഷങ്ങളും പങ്കുവെച്ചതോടെ അത് കൂടുതല്‍ ഭംഗിയായി,’ പ്രകാശ് വര്‍മ്മ പറഞ്ഞു.

വെറുമൊരു പരസ്യം മാത്രമാകുമായിരുന്ന ഈ ക്യാമ്പയിന്‍ അവരുടെ നിത്യ ജീവിത സംഭവങ്ങളിലൂടെ കാണിച്ചപ്പോള്‍ കൂടുതല്‍ റിയലിസ്റ്റിക് ആയി. ഐസ്‌ക്രീമിന് കുറെ ഫ്‌ളേവേഴ്‌സ് ഉള്ളതുപോലെ സ്‌നേഹത്തിനും കുറെ ഫ്‌ലേവേഴ്‌സ് ഉണ്ടെന്നാണ് നസ്രിയ-ഫഹദ് താര ദമ്പതികളിലൂടെ കാണിച്ചു തരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Prakash Varma about Fahadh Faasil and Nazriya

We use cookies to give you the best possible experience. Learn more