| Tuesday, 23rd August 2011, 12:09 pm

പ്രകാശ് രാജിന്റെ ധോണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്നാലാവും വിധം സിനിമയെ സംപുഷ്ടമാക്കണമെന്നാണ് പ്രകാശ് രാജിന്റെ ആഗ്രഹം. വ്യത്യസ്തമായ കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തിയും മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചും പ്രകാശ് രാജ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി സംവിധാന രംഗത്തേക്ക് കടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പ്രകാശ് രാജ്.

ക്രിക്കറ്റാണ് പ്രകാശ് രാജിന്റെ പുതിയ ചിത്രത്തിന്റെ പ്രമേയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണിയെപ്പോലെ ഒരു ക്രിക്കറ്റ് താരമാവുകയെന്ന ആഗ്രഹം കൊണ്ടു നടക്കുന്ന ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പ്രകാശ് രാജ് അനാവരണം ചെയ്യുന്നത്. “ധോണി”യെന്നാണ് ചിത്രത്തിന്റെ പേര്.

പ്രകാശ് രാജ് തന്നെ നായക വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മുഗ്ദ്ധ ഗോഡ്‌സെയാണ് നായികയായെത്തുന്നത്. തമിഴിലും, തെലുങ്കിലും ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഇളയരാജാണ്.

തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്ന അഭിയും നാനും എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കായ കനാസു ആണ് പ്രകാശ് രാജ് ആദ്യം സംവിധാനം ചെയ്ത ചിത്രം.

We use cookies to give you the best possible experience. Learn more