| Wednesday, 24th December 2025, 12:00 pm

ഹായ് ചെല്ലോം... 20 വര്‍ഷത്തിന് ശേഷം പ്രകാശ് രാജ് രൗജമൗലി ചിത്രത്തില്‍; വാരാണായിയുടെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്

ഐറിന്‍ മരിയ ആന്റണി

എസ്. എസ് രാജമൗലിയുടെ സംവിധാനത്തില്‍ തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകാനായെത്തുന്ന ചിത്രമാണ് വാരണാസി. പ്രിയങ്ക ചോപ്ര, പൃഥ്വിരാജ്, തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രം വന്‍ ഹൈപ്പിലാണ് എത്തുന്നത്.

അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടാണ് സമഹമാധ്യമങ്ങളില്‍ ചര്‍ച്ചായുകുന്നത്. സിനിമയില്‍ താന്‍ ജോയിന്‍ ചെയ്തുവെന്നും ചിത്രത്തില്‍ തന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു.

‘വാരണാസിയുടെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി.. എന്റെ ഉള്ളിലെ നടന് ഒരുപാട് സന്തോഷം. നന്ദി നിങ്ങളോടൊപ്പമുള്ള പ്രവര്‍ത്തനം വളരെ ആവേശകരമായിരുന്നു. അടുത്ത ഷെഡ്യൂളിനായി കാത്തിരിക്കാനാവില്ല,’ പ്രകാശ് രാജിന്റെ വാക്കുകള്‍.

20 വര്‍ഷത്തിന് ശേഷമാണ് പ്രകാശ് രാജ് രാജമൗലി ചിത്രത്തില്‍ അഭിനയിക്കുന്നത്. 2006ല്‍ പുറത്ത് വന്ന വിക്രമാര്‍ക്കുഡുവിലാണ് പ്രകാശ് രാജ് അവസാനമായി അഭിനയിച്ചത്. വീണ്ടും ഇരുവരും ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകളേറെയാണ്.

2020ലിറങ്ങിയ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് വാരണാസി. പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിലെ നാട്ടു നാട്ടു ഗോള്‍ഡന്‍ ഗ്ലോബും ഓസ്‌കാറും സ്വന്തമാക്കിയിരുന്നു.

അതേസമയം ഇന്ത്യയിലും വിദേശത്തുമായി വാരണാസിയുടെ ഷൂട്ട് പുരോഗമിക്കുന്നത്. ഒഡിഷയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. പിന്നീട് ഹൈദരബാദ്, ലണ്ടന്‍, കെനിയ, ടാന്‍സാനിയ എന്നിവിടങ്ങളില്‍ മറ്റ് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി. സിനിമ 2027ന് പൊങ്കല്‍ റിലീസായി തിയേറ്ററകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Prakash Raj also stars in Rajamouli’s film Varanasi

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more