| Sunday, 19th October 2025, 11:18 am

ആദ്യദിന കളക്ഷൻ ആറ് കോടിയില്‍ നിന്നും നിന്നും 22 കോടിയിലേക്ക്; പ്രദീപ് രംഗനാഥന്‍ സിനിമയുടെ വളര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യത്തെ സിനിമ കൊണ്ട് തന്നെ സെന്‍സേഷനായി മാറിയ നടനാണ് പ്രദീപ്. തമിഴ് സിനിമയിലെ കഴിവുറ്റ പ്രതിഭകളിലൊരാളാണ് താനെന്ന് തെളിയിക്കാന്‍ താരത്തിന് അധികം സമയം വേണ്ടി വന്നിട്ടില്ല. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പേരെടുത്തുകഴിഞ്ഞു ഇദ്ദേഹം.

ജയം രവിയും കാജല്‍ അഗര്‍വാളും അഭിനയിച്ച ഹിറ്റ് ചിത്രം കോമാളിലൂടെയാണ് അദ്ദേഹം ആദ്യമായി സിനിമാരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സൈമ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ പ്രദീപ് നായകനായി എത്തിയ മൂന്ന് ചിത്രങ്ങളിലും ആദ്യ ദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ലവ് ടുഡെ എന്ന ചിത്രത്തിന് ആദ്യ ദിനത്തില്‍ ലഭിച്ചത് 6 കോടി രൂപയായിരുന്നു. രണ്ടാം ചിത്രമായ ഡ്രാഗണിനാകട്ടെ 13 കോടിയാണ് ആദ്യ ദിന കളക്ഷന്‍. ഇപ്പോള്‍ തിയേറ്റരില്‍ പ്രദര്‍ശിപ്പിക്കുന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 22 കോടിയാണ്.

ഒരു നടന്റെ വളര്‍ച്ചയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. പ്രദീപ് രംഗനാഥന്‍ നല്ല സംവിധായകനും നടനുമാണെന്നും അദ്ദേഹത്തിന്റെ സിനിമകളെല്ലാം മികച്ചതാണെന്നും ആരാധകര്‍ പറയുന്നു.

നായകനായ രണ്ടും ചിത്രങ്ങളും 100 കോടി ക്ലബില്‍ കയറിയ നടനാണ് പ്രദീപ്. ആദ്യ ചിത്രമായ ലവ് ടുഡെ വെറും അഞ്ച് കോടി ബഡ്‌ജെറ്റില്‍ നിര്‍മിച്ചതാണ് എന്നാല്‍, ചിത്രം 100 കോടിയിലേറെ സ്വന്തമാക്കി ബ്ലോക്ക്ബസ്റ്റര്‍ അടിച്ചു.

രണ്ടാമത്തെ ചിത്രമായ ഡ്രാഗണ്‍ ഇക്കൊല്ലമാണ് തിയേറ്ററില്‍ എത്തിയത്. ചിത്രം 120 കോടിയിലധികം സ്വന്തമാക്കി. ഇപ്പോഴിതാ മൂന്നാമത്തെ ചിത്രമായ ഡ്യൂഡും തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

Content Highlight: Pradeep Ranganathan’s film’s growth

We use cookies to give you the best possible experience. Learn more