പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തിയ ഡ്യൂഡ് ഒ.ടി.ടിയിലേക്ക്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം പ്രദീപ് രംഗനാഥന്റെ അടുത്ത സൂപ്പര്‍ ഹിറ്റായിരുന്നു. വന്‍ ഹൈപ്പിലെത്തിയ ചിത്രം100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസാണ് പുറത്ത് വന്നിരിക്കുന്നത്.
നവംബര്‍ 14ന് സിനിമ ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നെറ്റ്ഫിളിക്‌സിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുത്. നവാഗതനായ കീര്‍ത്തിശ്വരന്‍ രചനയും സംവിധാനം നിര്‍വഹിച്ച ചിത്രം നിര്‍മിച്ചത് മൈത്രി മൂവീസാണ്.
നായകനായെത്തിയ ആദ്യ ചിത്രത്തിലൂടെ (ലവ് ടുഡെ) തന്നെ ആരാധകരെ സ്വന്തമാക്കിയ പ്രദീപ് രംഗനാഥന്‍ തന്റെ രണ്ടാമത്തെ ചിത്രമായ ഡ്രാഗണിലൂടെയും ശ്രദ്ധ നേടി. ഇതോടെ നായകനായെത്തിയ മൂന്ന് ചിത്രങ്ങളിലും 100 കോടി സ്വന്തമാക്കിയ നടനെന്ന റെക്കോര്‍ഡും പ്രദീപിന് സ്വന്തമാണ്. കോമഡിയും ആക്ഷനും പ്രണയം എല്ലാം കോര്‍ത്തിണക്കിയ ഡ്യൂഡ് ആദ്യം മുതലേ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് തിയേറ്ററില്‍ മുന്നേറ്റം തുടര്‍ന്നത്.
ചിത്രത്തില്‍ മമിതക്കും പ്രദീപിനും പുറമെ ആര്‍. ശരത്കുമാര്‍, ഹൃദു ഹാരൂണ്‍, രോഹിണി, ഐശ്വര്യ ശര്‍മ്മ, നേഹ ഷെട്ടി തുടങ്ങിയവരും അഭിനയിച്ചിരുന്നു. സംഗീത ലോകത്തെ സെന്‍സേഷന്‍ ആയി മാറിയ സായ് അഭ്യങ്കറാണ് ഡ്യൂഡിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഊറും ബ്ലഡ് എന്ന് ഗാനം ഗ്ലോബല്‍ വൈറല്‍ പാട്ടുകളില്‍ ഇടം നേടിയിരുന്നു. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സിനിമ കേരളത്തില്‍ വിതരണം ചെയ്തത്.
Content highlight: Pradeep Ranganathan-Mamita Baiju film Dude to go OTT