| Tuesday, 28th April 2026, 9:00 pm

ഇതിഹാസത്തെ വെട്ടി പ്രഭ്‌സിമ്രാന്റെ താണ്ഡവം; ഇവന്‍ ഇനി പഞ്ചാബിന്റെ സൂപ്പര്‍ റെക്കോഡ് ലിസ്റ്റില്‍

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ പി.സി.എ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

നിലവില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് പഞ്ചാബ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് ശ്രേയസ് അയ്യരും മാര്‍ക്കസ് സ്റ്റോയിനിസുമാണ്.

പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 29), കൂപ്പര്‍ കനോലി (14 പന്തില്‍ 30), പ്രഭ്‌സിമ്രാന്‍ സിങ് (44 പന്തില്‍ 59) എന്നിവരാണ് പഞ്ചാബ് നിരയില്‍ പുറത്തായത്. അര്‍ധ സെഞ്ച്വറി നേടിയ പ്രഭ്‌സിമ്പരാന്‍ സിങ്ങിന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സും ആറ് ഫോറുമായിരുന്നുഉണ്ടായിരുന്നത്.

ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. പഞ്ചാബിന് വേണ്ടി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമാകാനാണ് പ്രഭ്‌സിമ്രാന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസ ബാറ്റര്‍ ക്രിസ് ഗെയ്‌ലിനെ മറികടക്കാനും താരത്തിന് കഴിഞ്ഞു.

പഞ്ചാബിന് വേണ്ടി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം

കെ.എല്‍. രാഹുല്‍ – 25

ഷോണ്‍ മാര്‍ഷ് – 21

പ്രഭ്‌സിമ്രാന്‍ സിങ് – 12

ക്രിസ് ഗെയ്ല്‍ – 11

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), കൂപ്പര്‍ കനോലി, സൂര്യന്‍ഷ് ഷെഡ്‌ഗെ, നെഹാല്‍ വാധേര, മാര്‍ക്കസ് സ്റ്റോയിനിസ്, മാര്‍ക്കോ യാന്‍സെന്‍, ലോക്കി ഫെര്‍ഗൂസണ്‍, അര്‍ഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹല്‍

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

വൈഭവ് സൂര്യവംശി, യശസ്വി ജെയ്സ്വാള്‍, ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ്, ഡെണോവന്‍ ഫെരേര, രവീന്ദ്ര ജഡേജ, ദാസുന്‍ ഷനക, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് പിനിയ

Content Highlight: Prabhsimran Singh Surpass Chris Gayle In Great Record List

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more