| Thursday, 8th January 2026, 7:54 pm

എന്നെക്കാള്‍ കൈയടി നേടിയ കോ സ്റ്റാര്‍, സിനിമ തീര്‍ന്നപ്പോള്‍ സുഹൃത്തുക്കളും കസിന്‍സും അദ്ദേഹത്തെക്കുറിച്ചാണ് സംസാരിച്ചത്: പ്രഭാസ്

അമര്‍നാഥ് എം.

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളില്‍ ഒരാളാണ് പ്രഭാസ്. ഡാര്‍ലിങ് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പ്രഭാസ് ബാഹുബലിയിലൂടെയാണ് ശ്രദ്ധ നേടിയത്. താരത്തിന്റെ ഓരോ സിനിമയും ബോക്‌സ് ഓഫീസില്‍ പല റെക്കോഡുകളും സൃഷ്ടിക്കാറുണ്ട്. ഏറ്റവും പുതിയ ചിത്രമായ രാജാസാബ് നാളെ തിയേറ്ററുകളിലെത്തുകയാണ്.

പ്രഭാസ് Photo: Screen grab/ People Media Factory

തന്റെ മുന്‍ചിത്രമായ കല്‍ക്കിയെക്കുറിച്ച് സംസാരിക്കുകയാണ് പ്രഭാസ്. സുഹൃത്തുക്കളുടെയും കസിന്‍സിന്റെയും ഒപ്പമിരുന്നാണ് താന്‍ കല്‍ക്കി കണ്ടതെന്ന് പ്രഭാസ് പറഞ്ഞു. താനാണ് ഹീറോയെന്ന് പറഞ്ഞാണ് അവര്‍ സിനിമ കാണാനിരുന്നതെന്നും തന്റെ ഇന്‍ട്രോയ്ക്ക് മാത്രമായിരുന്നു കൈയടി ലഭിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. സന്ദീപ് റെഡ്ഡി വാങ്കയോട് സംസാരിക്കുകയായിരുന്നു പ്രഭാസ്.

‘ആ സിനിമയില്‍ എന്റെ ഇന്‍ട്രോയ്ക്ക് മാത്രമാണ് കൈയടി കിട്ടിയത്. പിന്നീട് എല്ലാവരും ഒരുപോലെ ആഘോഷിച്ചത് ബച്ചന്‍ സാറിന്റെ ഇന്‍ട്രോയ്ക്കായിരുന്നു. ഞാനും ബച്ചന്‍ സാറുമുള്ള ഫൈറ്റില്‍ എല്ലാവരും കൈയടിച്ചത് ബച്ചന്‍ സാറിന് വേണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസിറ്റീവ് ഷെയ്ഡായിരുന്നല്ലോ. എന്റേത് കുറച്ച് നെഗറ്റീവ് ഷെയ്ഡും.

പടം കണ്ടുകഴിഞ്ഞിട്ടും എല്ലാവരം സംസാരിച്ചത് ബച്ചന്‍ സാറിനെക്കുറിച്ചായിരുന്നു. അദ്ദേഹത്തിന് 72 വയസിന് മുകളില്‍ പ്രായമുണ്ട്. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ എനര്‍ജിയും സ്‌ക്രീന്‍ പ്രസന്‍സും എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബച്ചന്‍ സാറിനൊപ്പമുള്ള ആക്ടിങ്ങും രസകരമായിരുന്നു. രണ്ടാം ഭാഗത്തിലും ഞങ്ങള്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടോ എന്നാണ് എല്ലവരും ചോദിക്കുന്നത്,’ പ്രഭാസ് പറയുന്നു.

സംവിധായകന്റെ കഴിവും വിഷനും ഒരുപോലെ പ്രതിഫലിച്ച ചിത്രമായിരുന്നു കല്‍ക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്പിരിറ്റിന് ശേഷമാകും കല്‍ക്കി 2വിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയെന്നും എല്ലാവരും ചോദിക്കുന്നത് ആ സിനിമയെക്കുറിച്ചാണെന്നും പ്രഭാസ് പറഞ്ഞു. രാജാസാബ് പൂര്‍ത്തിയായ ഉടനെ താന്‍ സ്പിരിറ്റില്‍ ജോയിന്‍ ചെയ്‌തെന്നും ഈ ചിത്രം പൂര്‍ത്തിയായതിന് ശേഷം കല്‍ക്കി 2 ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.

ബാഹുബലി കഴിഞ്ഞ് ഞാന്‍ കുറച്ച് കാലം റെസ്റ്റെടുത്തു. എന്നിട്ടാണ് അടുത്ത പടത്തിലേക്ക് കടന്നത്. എന്നാല്‍ സംവിധായകര്‍ അങ്ങനെയല്ല. അതിന്റെ ഉദാഹരണമാണ് നാഗ് അശ്വിന്‍. കല്‍ക്കി കംപ്ലീറ്റായ ശേഷം അയാള്‍ നേരെ നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഒരു സീരീസ് ചെയ്തു. റെസ്റ്റെടുത്തുകൂടെ എന്ന് ചോദിച്ചപ്പോള്‍ ‘അതിന്റെ ആവശ്യമില്ല’ എന്നായിരുന്നു നാഗി പറഞ്ഞത്. അയാള്‍ അങ്ങനെയാണ്,’ പ്രഭാസ് പറഞ്ഞു.

Content Highlight: Prabhas saying Amitabh Bachchan got more appreciation than him in Kalki movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more