| Tuesday, 30th December 2025, 1:32 pm

നിവിന്‍ എന്ന താരത്തിന്റ സാന്നിധ്യം കൊണ്ട് ഫാര്‍മ ശ്രദ്ധിക്കപ്പെട്ടു; അനായസമായി അഭിനയിക്കുന്ന ആക്ടറാണ് അദ്ദേഹം: പി.ആര്‍ അരുണ്‍

ഐറിന്‍ മരിയ ആന്റണി

ഫാര്‍മയില്‍ വിനോദ് എന്ന കഥാപാത്രമായി നിവിന്‍ പോളി എന്തുകൊണ്ടും മാച്ചാണെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ പി.ആര്‍ അരുണ്‍. സീരിയസ് വേഷങ്ങളും അല്ലാത്ത വേഷങ്ങളും ഒരുപോലെ ചെയ്യാന്‍ കഴിയുന്ന നടനാണ് നിവിനെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡിവുഡ് ചാനലിനോട് സംസാരിക്കുകയായിരുന്നു അരുണ്‍.

പി.ആര്‍ അരുണ്‍ photo: P.R arun/ Indywood

‘ഞാന്‍ നിവിനെ കാണാന്‍ ഇഷ്ടപ്പെടുന്ന റോളാണ് അത്. എനിക്കറിയാം നിവിനെ ബോയ് നെക്സ്റ്റ് ഡോറായി കാണാനാണ് ആളുകള്‍ക്ക് കൂടുതല്‍ ഇഷ്ടം. നിവിന്റെ ആ തമാശയും ചിരിയുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇന്നസെന്റായ വേഷവും കുറച്ച് ഗൗരവമുള്ള വേഷവും ചെയ്യാന്‍ പറ്റിയൊരാളാണ് നിവിന്‍ എന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രൊഡ്യൂസര്‍ കൃഷ്ണന്‍ സേതുകുമാര്‍ വഴിയാണ് ഞാന്‍ നിവിനിലേക്ക് എത്തിയത്. നിവിന് കഥ കേട്ടപ്പോള്‍ കൃത്യമായ ധാരണയുണ്ടായിരുന്നു. അദ്ദേഹം വളെര അപ്‌ഡേറ്റഡാണ്. എല്ലാ വെബ് സീരിസുകളെ കുറിച്ചൊക്കെ അറിയാം,’ പി.ആര്‍ അരുണ്‍ പറയുന്നു.

നിവിന്‍ ഫാര്‍മക്ക് നൂറ് ശതമാനം മാച്ചാണെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും ഫാര്‍മയില്‍ ഏറ്റവും അഭിനന്ദിക്കപ്പെടാന്‍ പോകുന്നത് നിവിന്റെ പെര്‍ഫോമന്‍സ് ആയിരിക്കുമെന്ന നേരത്തെ അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനായാസമായി അഭിനയിക്കുന്ന നടനാണ് നിവിനെന്നും നമ്മളെ വളരെ ലൈറ്റ് ഹാര്‍ട്ടഡാക്കി തമാശയൊക്കെ പറഞ്ഞാണ് സെറ്റിനെ കൊണ്ട് പോയതെന്നും അരുണ്‍ പറഞ്ഞു. ടോപ്പ് 10ല്‍ ഹിന്ദിയിലും ടോപ് ഫോറില്‍ തെലുങ്കിലുമൊക്കെ ഫാര്‍മ വന്നിട്ടുണ്ടെന്നും അങ്ങനെ വന്നത് നിവിന്‍ എന്ന താരത്തിന്റെ സാന്നിധ്യം കൊണ്ടാണെന്നും പി.ആര്‍ അരുണ്‍ പറഞ്ഞു.

നിവിന്‍ പോളി നായക വേഷത്തിലെത്തിയ ആദ്യ വെബ്സീരീസാണ് ഫാര്‍മ. മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിത കഥ പറയുന്ന സീരീസില്‍ കെ.പി. വിനോദ് എന്ന കഥാപാത്രമായാണ് നിവിന്‍ എത്തിയത്. പി.ആര്‍. അരുണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച സീരീസ് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

ഡിസംബര്‍ 19ന് ജിയോ ഹോട്ട് സ്റ്റാറിലാണ് സ്ട്രീമിങ് ആരംഭിച്ച സീരീസില്‍ ശ്രുതി രാമചന്ദ്രന്‍, മുത്തുമണി, നരേന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയിരുന്നു.

Content Highlight:  PR Arun says he was completely confident that Nivin Pauly was the perfect match for the role of Vinod in Pharma

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more