| Thursday, 30th May 2013, 7:36 pm

വൈദ്യുതി ലോഡ് ഷെഡ്ഡിങ് ജൂണ്‍ 15 വരെ നീട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിന്നിരുന്ന വൈദ്യുതി ലോഡ് ഷെഡ്ഡിങ് ജൂണ്‍ 15 വരെ നീട്ടി.

പകല്‍ ഒരു മണിക്കൂറും രാത്രി അര മണിക്കൂറുമുള്ള വൈദ്യുത നിയന്ത്രണമാണ് നീട്ടിയത്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.[]

ജൂണ്‍ 30 വരെ നീട്ടണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ റഗുലേറ്ററി കമ്മീഷണ്‍ 15 വരെ നീട്ടുകയായിരുന്നു.

നേരത്തെ മെയ് 31വരെ വൈദ്യുതി നിയന്ത്രണം തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരാത്തതിനാല്‍ ലോഡ് ഷെഡ്ഡിങ് തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more