| Sunday, 6th December 2015, 9:50 pm

ഉരുളക്കിഴങ്ങ് മസാല കറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മസാലക്കറി പലവിധം ഉണ്ടാക്കാവുന്നതാണ് ഇവിടെയിതാ ഉരുളക്കിഴങ്ങുകൊണ്ടൊരു മസാലക്കറി

ചേരുവകള്‍

ഉരുളക്കിഴങ്ങ്- ഒരു കിലോ

ഉള്ളി- മൂന്നെണ്ണം

തക്കാളി- മൂന്നെണ്ണം

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍

കസ്‌കസ് – 1 ടേബിള്‍ സ്പൂണ്‍

കറുവപ്പട്ട- 2 കഷ്ണം

ഗ്രാമ്പൂ- അഞ്ചെണ്ണം

പെരുഞ്ചീരകം- 1 ടീസ്പൂണ്‍

തേങ്ങ ചിരകിയത്- പകുതി തേങ്ങ

മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്

വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍

മുളക് പൊടി- ഒന്നര ടീസ്പൂണ്‍

മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

കറിവേപ്പില

ഉണ്ടാക്കുന്നവിധം

1.  ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക

2. മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക

3. കസ്‌കസ്. കറുവപ്പട്ട., ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക

4. ഉള്ളി നന്നായി വഴറ്റുക

5. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക

6. കുറച്ച് കറിവേപ്പില, തക്കാളി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക

7. നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക.

8. തേങ്ങ വറുക്കേണ്ടതില്ല.

9. ഈ മസാലയും അരപ്പും തിളപ്പിച്ച ഉരുളക്കിഴങ്ങിലേക്ക് ചേര്‍ത്ത് ഉരുളക്കിഴങ്ങും മസാലയും വേവുന്നത് വരെ വീണ്ടും തിളപ്പിക്കുക.

10. കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം.

Latest Stories

We use cookies to give you the best possible experience. Learn more