| Saturday, 31st May 2014, 6:39 pm

ഉരുളക്കിഴങ്ങ് ബോണ്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കിഴങ്ങുകളുടെ രാജാവു തന്നെയാണ് ഉരുളക്കിഴങ്ങ്. പോഷകങ്ങളുടെ കാര്യത്തില്‍ മാത്രവല്ല രുചിയുടെ കാര്യത്തിലും മുമ്പിലാണ്. ആലു ഫാന്‍സിനായി എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ബോണ്ട ഇതാ..

ചേരുവകള്‍

1. ഉരുളക്കിഴങ്ങ്    1/2 കിലോ

2. മൈദ             1 കപ്പ്

3. മുട്ട              1

4. ഇഞ്ചി,ഉളളി,പച്ചമുളക് എന്നിവ അരിഞ്ഞത് 1 സ്പൂണ്‍

5. കുരുമുളക് പൊടി    1/4 സ്പൂണ്‍

6. ഉപ്പ്              ആവശ്യത്തിന്

7. ഡാല്‍ഡ        ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മൈദ കലക്കിയതില്‍ മുട്ട വെളള ചേര്‍ത്തടിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചതില്‍ നാലാമത്തെ ചേരുവ ചേര്‍ത്തിളക്കി ഉരുളകളാക്കുക. മൈദയില്‍ മുക്കി ഡാല്‍ഡയിലോ എണ്ണയിലോ വറുത്തു കോരുക. സ്വാദിഷ്ടവായ ഉരുളക്കിഴങ്ങ് ബോണ്ട തയ്യാര്‍..

Latest Stories

We use cookies to give you the best possible experience. Learn more