13 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിയുമെന്ന് ഉറപ്പാണ്. പേട്രിയറ്റ് റിലീസിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ മലയാളത്തിലെ മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ട്വന്റി 20 Photo: OTT Play
മലയാളത്തിലെ സകല താരങ്ങളും ഒന്നിച്ച വണ്‍ ടൈം വണ്ടര്‍ ട്വന്റി 20യെക്കുറിച്ചാണ് പോസ്റ്റുകളെല്ലാം. ജോഷിയുടെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ട്വന്റി 20 മള്‍ട്ടിസ്റ്റാര്‍ സിനിമയല്ലെന്നും അതിലെ പ്രധാന താരം മോഹന്‍ലാലാണെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.
ആദ്യപകുതിയുടെ മുക്കാല്‍ ഭാഗവും സുരേഷ് ഗോപിയുടെ ആന്റണി പുന്നക്കാടന്‍ എന്ന കഥാപാത്രമാണ് നിറഞ്ഞുനിന്നത്. ആദ്യപകുതിയുടെ അവസാനത്തോടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും രംഗപ്രവേശം ചെയ്യുന്നത്. മാസ് എന്‍ട്രിയില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടപ്പോള്‍ ബഹളമൊന്നുമില്ലാത്ത ഇന്‍ട്രോയാണ് മോഹന്‍ലാലിനെ അവതരിപ്പിച്ചത്. എന്നാല്‍ ഇന്റര്‍വെല്‍ സീന്‍ എല്ലാ മോഹന്‍ലാല്‍ ഫാന്‍സിനെയും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
ട്വന്റി 20 Photo: Screen grab/ Sun NXT
ഇന്റര്‍വെല്ലിന് ശേഷം മോഹന്‍ലാല്‍ അവതരിപ്പിച്ച ദേവന്‍ എന്ന കഥാപാത്രം തന്നെയാണ് സ്‌കോര്‍ ചെയ്തതെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. മമ്മൂട്ടിയുമായുള്ള ഫ്‌ളാറ്റിലെ ഫൈറ്റ് സീനില്‍ ദേവന്‍ എന്ന കഥാപാത്രമായിരുന്നു മെയിനെന്ന് പലരും പോസ്റ്റില്‍ പറയുന്നുണ്ട്. സുരേഷ് ഗോപിയും മമ്മൂട്ടിയും ബാബു ആന്റണിയും എതിരെ നിന്നിട്ടും ദേവന്‍ തന്നെയാണ് ഈ രംഗങ്ങളിലെ താരമെന്നും പോസ്റ്റുകളുണ്ട്.
ഇതിന് പുറമെ ക്ലൈമാക്‌സ് ഫൈറ്റിലും മോഹന്‍ലാല്‍ തന്നെയാണ് ലീഡ് ചെയ്തതെന്നും ആരാധകര്‍ അവകാശപ്പെടുന്നു. ഇന്റര്‍വെല്‍ വരെ മള്‍ട്ടിസ്റ്റാര്‍ സിനിമയായിരുന്ന ട്വന്റി 20 മോഹന്‍ലാലിന്റെ സിനിമയായി മാറിയെന്ന പോസ്റ്റുകള്‍ ഇതിനോടകം ചര്‍ച്ചയായി. എത്രയൊക്കെ ഫാന്‍ഫൈറ്റ് നടത്തിയാലും മറ്റൊരു ഇന്‍ഡസ്ട്രിയിലും ഇതുപോലൊരു സിനിമ സ്വപ്‌നം കാണാനാകില്ലെന്നും കമന്റുകളുണ്ട്.
ഉദയകൃഷ്ണ- സിബി കെ. തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ സ്‌ക്രിപ്റ്റും ജോഷിയുടെ സംവിധാനമികവുമാണ് ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കിയത്. ബോക്‌സ് ഓഫീസില്‍ 32 കോടി കളക്ഷന്‍ നേടി ട്വന്റി 20 ചരിത്രവിജയമായി മാറി.
Content Highlight: Posts saying that Mohanlal is the main character in Twenty 20 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ