| Friday, 19th January 2018, 10:03 pm

പദ്മാവതിന് വഴി മാറികൊടുത്ത് അക്ഷയ് കുമാറിന്റെ പാഡ്മാന്‍; ഈ സഹായം ഒരിക്കലും മറക്കില്ലെന്ന് ബന്‍സാലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശേഷം റിലീസിനൊരുങ്ങുന്ന പദ്മാവതിക്കൊപ്പം മത്സരിക്കാനെത്തുന്നത് അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ആണെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്.

എന്നാല്‍ ഇപ്പോള്‍ പദ്മാവതിക്ക് വഴിമാറിക്കൊടുക്കാന്‍ അക്ഷയ് കുമാര്‍ ചിത്രം പാഡ്മാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കാനുള്ള തീരുമാനം അക്ഷയ് കുമാര്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട.

നടിയും അക്ഷയകുമാറിന്റെ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പദ്മാവത് എത്രയും പെട്ടെന്ന് ജനങ്ങളിലെത്തിക്കേണ്ടത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അത്യാവശ്യമായതിനാല്‍ തന്റെ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റുകയാണെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.

ഫെബ്രുവരി ഒമ്പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് അക്ഷയ് മാധ്യമങ്ങളെ അറിയിച്ചു.

പാഡ്മാന്റെ റിലീസ് മാറ്റിവച്ചിനെത്തുടര്‍ന്ന് അക്ഷയ് കുമാറിന് നന്ദിയറിയിച്ച് പദ്മാവതിന്റെ സംവിധായകന്‍ സഞജയ് ലീലാ ബന്‍സാലി രംഗത്തെത്തി. ഈ സഹായം ഒരിക്കലും മറക്കില്ലെന്നാണ് ബന്‍സാലി പറഞ്ഞത്.

എറെ പ്രതിസന്ധികള്‍ക്കിടയിലാണ് പദ്മാവത് റിലീസ് ചെയ്യുന്നത്. പാഡ്മാന്റെയും, പദ്മാവതിന്റെയും റിലീസ് തീയതി തീരുമാനിച്ചിരുന്നത് 25 ന് ആയിരുന്നു. ഇതിനെത്തുടര്‍ന്ന് റിലീസ് തീയതി മാറ്റി വയ്ക്കാന്‍ ബന്‍സാലി അക്ഷയ് കുമാറിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന റിലിസ് നീട്ടി വയ്ക്കുന്നതായി അക്ഷയ് കുമാര്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more