| Friday, 24th March 2017, 11:30 am

തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല; പോസ്റ്റ് ഓഫീസിലെ എ.ടി.എമ്മുകളിലെ സൗജന്യ ഇടപാടുകള്‍ക്ക് ഇടങ്കോലിട്ട് ബാങ്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന കരത്തില്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാതെ എ.ടി.എം സേവനങ്ങള്‍ നല്‍കുന്ന പോസ്റ്റല്‍ ബാങ്ക് എ.ടി.എമ്മുകള്‍ക്ക് പാര വെച്ച് മറ്റ് ബാങ്കുകള്‍. വാണിജ്യ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിശ്ചിത പരിധിയിലധികം ഇടപാടുകള്‍ തപാല്‍ വകുപ്പിന്റെ എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തിയാല്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാനാണ് ബാങ്കുകളുടെ തീരുമാനം. അധികം നടത്തുന്ന് ഓരോ ഇടപാടുകള്‍ക്കും 23 രൂപ വീതമാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കുക.

പണം പിന്‍വലിക്കുന്നതിന് മാത്രമല്ല, മറിച്ച് എ.ടി.എം മുഖേനെ നടത്തുന്ന ഏത് ഇടപാടുകളും ഇതിന്റെ പരിധിയില്‍ വരും. ഈ മാസം 22-ആം തിയ്യതി മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നുവെന്നാണ് അറിയുന്നത്. തപാല്‍ വകുപ്പിന്റെ എ.ടി.എമ്മുകളുടെ ചുമതലയുള്ള ബെംഗളൂരുവിലെ സാങ്കേതിക വിഭാഗമാണ് തപാല്‍ ഓഫീസുകളെ ഇക്കാര്യം അറിയിച്ചത്.


Don”t Miss: ‘തങ്കപ്പന്‍ ഉടന്‍ ആക്രമണം നടത്തും’; ആലുവ പൊലീസിനെ മുള്‍മുനയിലാക്കി അഞ്ചാം ക്ലാസുകാരന്‍ ‘രാജപ്പന്റെ’ വ്യാജ ബോംബ് ഭീഷണി


വമ്പിച്ച ജനപ്രിയതയാണ് പോസ്റ്റല്‍ ബാങ്കുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എ.ടി.എമ്മുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഇല്ല എന്നതിന് പുറമേ പോസ്റ്റല്‍ സേവിംഗ്‌സ് തുടങ്ങാന്‍ 50 രൂപ മതി എന്നതും പൂജ്യം ബാലന്‍സ് ആയാല്‍ പോലും പിഴയുണ്ടാകില്ല എന്നതുമെല്ലാമാണ് ഇതിന് കാരണം. ഇതു തന്നെയാണ് പോസ്റ്റല്‍ ബാങ്ക് മറ്റ് ബാങ്കുകളുടെ കണ്ണിലെ കരടായതും.

തൊട്ടതിനെല്ലാം ബാങ്കുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയതോടെ കുറച്ച് കാലമായി പോസ്റ്റല്‍ സേവിംഗ്‌സിലേക്ക് ആളുകള്‍ കൂട്ടമായി ഒഴുകിയെത്തുകയാണ്. ഇത്രയും കാലം മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളിലും പോസ്റ്റല്‍ എ.ടി.എമ്മുകള്‍ പരിധിയില്ലാതെ ഉപയോഗിക്കാമായിരുന്നു. ജനങ്ങള്‍ക്ക് മേല്‍ അധിക ചാര്‍ജ് ഈടാക്കിയതിനൊപ്പം സൗജന്യം നല്‍കുന്നവര്‍ക്ക് മൂക്കുകയര്‍ ഇടാനുള്ള നീക്കമാണ് ബാങ്കുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more